നാടൻ തോക്കും തിരകളുമായി യുവാവ് അറസ്റ്റിൽ

നാടൻ തോക്കും തിരകളുമായി യുവാവ് അറസ്റ്റിൽ

M
MathrubhumiSource Link
പോത്തുകല്ല് : വന്യമൃഗവേട്ടയ്ക്കായി അനധികൃതമായി കൈവശംവെച്ച നാടൻ തോക്കും ആറു തിരകളുമായി യുവാവിനെ പോത്തുകല്ല് പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് അറസ്റ്റുചെയ്തു. മുണ്ടേരി മുറംതൂക്കി സ്വദേശി ചുള്ളിക്കുളവൻ ആഷിക് അലി(28)യെയാണ് എസ്.ഐ. കെ. മനോജ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോത്തുകല്ല് പോലീസും പ്രത്യേക അന്വേഷണസംഘവും ചേർന്ന് വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്. To advertise here, നായാട്ടിനായി കൈവശംവെച്ചതാണ് തോക്കെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തോക്കിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധന വരുംനാളുകളിലും തുടരും. സി.പി.ഒ. കെ.ജെ. ഷൈനി, പ്രത്യേക അന്വേഷണസംഘത്തിലെ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പി. സജീഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Published: 03 Apr 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടൻ തോക്കും തിരകളുമായി യുവാവ് അറസ്റ്റിൽ — Mathrubhumi | Bo… | Boolokam