നാദാപുരം : ടൗണിലെ വാട്ടർഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമൂലം ടൗണിലെ വിവിധ ഭാഗങ്ങളിലെ ജലവിതരണം മുടങ്ങി. To advertise here, പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്താനാകാതെ അധികൃതർ വട്ടംകറങ്ങുകയാണ്. നാദാപുരം ടൗണിലെ രജിസ്ട്രാർ ഓഫീസിന് സമീപത്താണ് റോഡിൽ വാട്ടർഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. സ്വകാര്യ കേബിൾ കുഴിയെടുക്കുമ്പോഴാണ് സമീപത്തെ വാട്ടർഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം പാഴായിത്തുടങ്ങിയതോടെ അധികൃതർ കുഴിവെട്ടാൻ തീരുമാനിച്ചത്. കുഴിവെട്ടിയപ്പോൾ എവിടെയാണ് പൊട്ടിയതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇടുങ്ങിയ റോഡിൽ കുഴിവെട്ടുന്ന പ്രവൃത്തി ആരംഭിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കം സജീവമാകുന്നതിനിടെ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഏവർക്കും കനത്തദുരിതമാണ് സൃഷ്ടിക്കുന്നത്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ വലയുന്നതും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. Published: 15 Mar 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാദാപുരം ടൗണിൽ പൈപ്പ് പൊട്ടി പൊട്ടിയസ്ഥലം കണ്ടെത്താനാകാതെ അധികൃതർ
M
MathrubhumiSource Link
about 2 months ago