മൂവി ഡെസ്ക് Last Updated: 24 March 2026, 05:29 PM IST അഭിമന്യു സിങ്ങിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. വവ്വാൽ എന്ന ചിത്രത്തിൽ അഭിമന്യു സിങ് | ഫോട്ടോ: അറേഞ്ച്ഡ് ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് മലയാളത്തിൽ നായകതുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അഭിമന്യു സിങ്ങിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. ദേവരാജ ഗോഡ എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. To advertise here, ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. സംഗീതത്തിനും, ആക്ഷനും, ത്രില്ലിനും മുൻതൂക്കം കൊടുത്ത് വ്യത്യസ്തമായി അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രേക്ഷകർക്കു തിയേറ്ററിൽ പ്രത്യേക അനുഭൂതി സമ്മാനിക്കും എന്നാണ് അണിയറക്കാർ ഉറപ്പിച്ചു പറയുന്നത്. ഛായാഗ്രഹണം -മനോജ് എം.ജെ, പ്രൊഡക്ഷൻ ഡിസൈനർ -ജോസഫ് നെല്ലിക്കൽ, എഡിറ്റർ -ഫാസിൽ പി. ഷഹ്‌മോൻ, സംഗീതം -ജോൺസൺ പീറ്റർ, ഗാനരചന -പിബിഎസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ -ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനിങ് -വിക്കി, പ്രൊഡക്ഷൻ കൺട്രോളർ -അനിൽ മാത്യു, മേക്കപ്പ് -സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ -ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ -ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി -അഭിലാഷ് കൊച്ചി, കളറിസ്റ്റ് -ലിജു പ്രഭാകർ, സംഘട്ടനം -നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് -ആഷിഖ് ദിൽജിത്ത്, പിആർഒ -എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ് -രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ് -ഓപ്പറ, ഹോട്ട് ആന്റ് സോർ, കേരളാ ഫിൽ ഡിസ്ട്രിബൂഷൻ -സ്നേഹം മൂവീസ്, പബ്ലിസിറ്റി ഡിസൈൻ -കോളിൻസ് ലിയോഫിൽ.

നായകതുല്യമായ വേഷത്തിൽ അഭിമന്യു സിങ്, 'വവ്വാൽ' ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
M
MathrubhumiSource Link
about 2 months ago