മൂവി ഡെസ്ക് Last Updated: 23 Apr 2026, 07:32 pm IST പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് ടൈറ്റിൽ ഡിസൈൻ വിരൽ ചൂണ്ടുന്നത്. നീക്കം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ് ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. To advertise here, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് ടൈറ്റിൽ ഡിസൈൻ വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും. ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ : പ്രതീഷ് ശേഖർ. Content Highlights: The official title and first look poster of Dileep's 152nd film, 'Neekkam,' directed by Jagan Shaji Kailas and produced by Sandip Senan, have been released, hinting at a serious and multi-layered cinematic experience. Published: 23 Apr 2026, 07:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നായകനായി ദിലീപ്, സംവിധാനം ഷാജി കൈലാസിന്റെ മകൻ ജഗൻ; 'നീക്കം' ഫസ്റ്റ്ലുക്ക്
M
MathrubhumiSource Link
17 days ago