മൂവി ഡെസ്ക് Last Updated: 22 April 2026, 02:41 PM IST ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി ചവറ കൾചറൽ സെൻ്ററിൽ വെച്ച് ബുധനാഴ്ച രാവിലെ നടന്ന പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. ബൂം ബാങ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, സിജു വിൽസൺ | ഫോട്ടോ: അറേഞ്ച്ഡ്, സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി ബ്രി ട്ടീഷ് സിനിമാസ് ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ ബൂം ബാങ് ഷൂട്ടിങ് ആരംഭിച്ചു. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി ചവറ കൾചറൽ സെൻ്ററിൽ വെച്ച് ബുധനാഴ്ച രാവിലെ നടന്ന പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. To advertise here, സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, നിഹാദ് തൊപ്പി, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിൻഷാദ് ഗുരുവായൂർ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ -ഗിരീഷ് കൊടുങ്ങല്ലൂർ. ഛായാഗ്രാഹകൻ-ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ- നിർമൽ ആർ, ആർട്ട് ഡയറക്ടർ- അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്കോറും- ജുബൈർ മുഹമ്മദ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രാഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, എസ്. ബി. കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് DOP- ഹേമചന്ദ് ഹേമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പ്യൻകാവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് കൺസൾറ്റൻറ് - ബ്രിങ്ഫോർത്ത് , പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ് Content Highlights: The shooting of 'Boom Bang,' directed by Junaid Mohammed and featuring an ensemble cast including Siju Wilson and Sidharth Bharathan, officially commenced following a puja ceremony at the Chavara Cultural Centre in Kochi. Published: 22 Apr 2026, 02:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നായകനായി സിജു വിൽസൺ; ബ്രിട്ടീഷ് സിനിമാസ് ഒരുക്കുന്ന 'ബൂം ബാങ്' ആരംഭിച്ചു
M
MathrubhumiSource Link
18 days ago