കൊടുങ്ങല്ലൂർ (തൃശ്ശൂർ): ഓർമവെച്ച കാലംമുതൽ പടിഞ്ഞാറ്റേടത്ത് ഉണ്ണികൃഷ്ണന്റെ ദൈനംദിനജീവിതവുമായി ഇഴപിരിഞ്ഞൊഴുകുന്നതാണ് വീടിനു മുന്നിലെ ആനാപ്പുഴ തോട്. പക്ഷേ, വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്റെ കാലൊന്നിടറി, തോട്ടിലേക്കു വീണു. കുറച്ചുദൂരം തെക്കോട്ട് ഒഴുകി. ഇതിനിടെ തോടിന്റെ സംരക്ഷണഭിത്തിയിലെ അടർന്നുതുടങ്ങിയ കല്ലിൽ പിടികിട്ടി. പിന്നെയുള്ള മുക്കാൽ മണിക്കൂറോളം ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് കരിങ്കല്ലിൽപ്പിടിച്ചുള്ള കിടപ്പിൽനിന്ന് ഉണ്ണികൃഷ്ണനെ കരകയറ്റിയത് ഭാര്യ ശിഥില. അതും അരമണിക്കൂറിലധികം പോരാടി. To advertise here, ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഉണ്ണികൃഷ്ണൻ തോട്ടിലേക്കു വീഴുന്നത്. ഏഴേകാലോടെയാണ് ഭാര്യ വിവരമറിയുന്നത്. പിന്നെയും അരമണിക്കൂറെടുത്താണ് രക്ഷിച്ചത്. 49-ാം വയസ്സിൽ പക്ഷാഘാതം പിടിപെട്ട് ഇടതുവശം തളർന്ന് അംഗവൈകല്യമുള്ള ഉണ്ണികൃഷ്ണൻ എന്നും രാവിലെ എഴുന്നേറ്റ് വ്യായാമത്തിനായി വീട്ടുമുറ്റം വൃത്തിയാക്കാറുണ്ട്. സഹോദരന്റെ വീട്ടിലെ നായയെ ഇവരുടെ വീടിനു മുന്നിലാണ് കെട്ടിയിടുന്നത്. ഈ നായ അസാധാരണമാംവിധം കുരയ്ക്കുന്നതുകേട്ടാണ് ഭാര്യ ശിഥില പുറത്തിറങ്ങി അന്വേഷിക്കുന്നത്. മുറ്റമടിക്കുന്ന ചൂല് 20 മീറ്ററോളം അകലത്തുള്ള തോടിനരികെ കണ്ടെത്തി. ഓടിവന്ന് തോട്ടിലേക്കു നോക്കിയപ്പോഴാണ് ശക്തമായ ഒഴുക്കിനോടു മല്ലിട്ട് ഉണ്ണികൃഷ്ണൻ കല്ലിൽപ്പിടിച്ചുകിടക്കുന്നത് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു. പിന്നെ തോടരികിലേക്കിറങ്ങി ശിഥില ഒരു കൈകൊടുത്ത് കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. പിടിവിടാതെ അരമണിക്കൂർ നേരമെടുത്താണ് ഒരുവിധം കരകയറ്റിയത്. ‘‘അവസാനിച്ചുവെന്ന് കരുതിയതാണ്. സകല ദൈവങ്ങളെയും വിളിച്ചു, ഇത് എന്റെ രണ്ടാം ജന്മമാണ്’’-ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണികൃഷ്ണൻ പഠനകാലത്ത് അറിയപ്പെടുന്ന കായികതാരമായിരുന്നു. അമെച്ചർ അത്‌ലറ്റിക് മീറ്റിൽ മൂന്നിനങ്ങളിൽ സ്വർണമെഡലുകളും നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആനാപ്പുഴ കല്യാണദായിനിസഭ കമ്മിറ്റിയംഗമായി പ്രവർത്തിച്ചുവരുകയാണ്. Content Highlights: A 49-year-old man with partial paralysis survived a fall into the Anappuzha canal in 2026., His wife, Shithila, performed a heroic rescue lasting over 30 minutes against strong currents., The incident highlights the importance of neighborhood vigilance and family support., The survivor is a former athlete and active community member in Kodungallur. Published: 05 Apr 2026, 11:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നായയുടെ അസാധാരണമായ കുര, ഓടിയെത്തി നോക്കുമ്പോൾ ഒഴുക്കിനോട് മല്ലിട്ട് ഭർത്താവ് തോട്ടിൽ; കരകയറ്റി ഭാര്യ
M
MathrubhumiSource Link
about 1 month ago