നാരങ്ങാനത്തെ പട്ടയം: പിഴുതുമാറ്റിയ കുരിശ് നിന്നിടംമാത്രം അളന്നില്ല

നാരങ്ങാനത്തെ പട്ടയം: പിഴുതുമാറ്റിയ കുരിശ് നിന്നിടംമാത്രം അളന്നില്ല

M
MathrubhumiSource Link
കാരണം വനംവകുപ്പിന്റെ എതിർപ്പെന്ന് ആക്ഷേപം To advertise here, തൊമ്മൻകുത്ത് : നാരങ്ങാനത്തെ പട്ടയ നടപടികൾ അവസാനഘട്ടത്തിലാണ്. എന്നിട്ടും കുരിശു പിഴുതുമാറ്റിയതിനെ തുടർന്ന് വിവാദമായ സ്ഥലം റവന്യുവകുപ്പ് അളന്നില്ല. വനംവകുപ്പിന്റെ എതിർപ്പ് കാരണമാണ് സ്ഥലം അളക്കാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് 2025 ഏപ്രിൽ 12-നാണ് വനംവകുപ്പ് പിഴുതുകൊണ്ട് പോയത്. വനഭൂമിയിലാണ് നിർമാണം എന്ന് ആരോപിച്ചായിരുന്നു നടപടി. കുരിശ് പൊളിച്ചതിനെതിരേ കക്ഷി-രാഷ്ട്രീയ-സമുദായ ഭേദെമന്യേ പ്രതിഷേധം ഉയർന്നു. ഇടവകക്കാരനായ ബെന്നി മൂലയിൽ പള്ളിക്ക് എഴുതിക്കൊടുത്ത കൈവശഭൂമിയായിരുന്നു ഇത്. പട്ടയ അപേക്ഷയും നൽകിയിരുന്നു. പതിറ്റാണ്ടുകളായുള്ള കൈവശഭൂമിയിൽ വനംവകുപ്പ് കടന്നുകയറുന്നു എന്നാരോപിച്ച് നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഭരണ, പ്രതിപക്ഷ ഭേദെമന്യേ നേതാക്കൾ സ്ഥലത്തെത്തി പള്ളിക്ക് പിന്തുണയും അറിയിച്ചു. തുടർന്ന് നാരങ്ങാനം ഭാഗം അളന്ന് പട്ടയം നൽകാൻ ജില്ലാ ഭരണകൂടവും റവന്യുവകുപ്പും തീരുമാനിച്ചത്. പെട്ടെന്ന് തന്നെ നടപടിയും തുടങ്ങി. എന്നാൽ, കുരിശ് നിന്ന കുറച്ച് ഭൂമി അളന്നില്ല. ഇതാണ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നത്. കുരിശ് നിന്നഭാഗം അളക്കാൻ ജില്ലാ കളക്ടറുടെ നിർദേശം വേണമെന്നാണ് റവന്യു അധികൃതർ പറയുന്നത്. കുരിശ് നിന്നിടത്ത് ഇപ്പോഴും വിശ്വാസികൾ ദിവസവുമെത്തി തിരിതെളിക്കുകയും പ്രാർഥന നടത്തുകയും ചെയ്യുന്നുണ്ട്. പണി നടക്കുന്ന നെയ്യശ്ശേരി-തോക്കുമ്പൻസാഡിൽ റോഡ് കടന്നുപോകുന്നത് ഇതിനോട് ചേർന്നാണ്. കുരിശ് നിന്നിടത്തേക്കും അവിടെയുള്ള രണ്ട് കുടുംബങ്ങൾക്കും റോഡിൽനിന്ന് വഴിവെട്ടിക്കൊടുക്കാമെന്ന് കരാറുകാരൻ പറഞ്ഞിരുന്നു. റോഡുപണിക്ക് മണ്ണെടുത്തപ്പോൾ വീ ടും കുരിശും ഇരുന്ന ഭാഗം ഉയർന്നുപോയതിനാണ് വഴിവെട്ടി പ്രശ്നം പരിഹരിക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകി. എന്നാൽ, വനംവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ വഴിവെട്ടാനും കഴിഞ്ഞിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാരങ്ങാനത്തെ പട്ടയം: പിഴുതുമാറ്റിയ കുരിശ് നിന്നിടംമാത്രം അള… | Boolokam