ബെംഗളൂരുവിലെ കഫേയിൽ നിന്നുള്ള വിചിത്രമായ ബിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കസ്റ്റമർ ഓർഡർ ചെയ്ത മിന്റ് ലെമണൈഡിൻ്റെ കൂടെ ഗ്യാസ് ക്രൈസിസ് ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കിയതാണ് ബിൽ ശ്രദ്ധനേടാനുള്ള കാരണം. റെഡിറ്റിൽ ഒരാൾ പങ്കുവെച്ച പോസ്റ്റ് ഹറമി പരിൻഡേ എന്ന എക്സ് അക്കൗണ്ടണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് പോസ്റ്റ് കൂടുതൽ ശ്രദ്ധനേടിയത്. To advertise here, ബെംഗളൂരുവിലെ തിയോ കഫേ എന്ന സ്ഥാപനത്തിന്റേതാണ് വൈറൽ ബില്ല്. ബില്ലിൽ ഒന്നിന് 179 രൂപ നിരക്കിൽ രണ്ട് മിന്റ് ലെമണൈഡുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. ആകെ തുക 358 രൂപയാണെന്ന് കാണാം. ഇതിനോടൊപ്പം നിയമപരമായ 2.5 ശതമാനം വീതം സിജിഎസ്ടിയും എസ്ജിഎസ്ടിയും ചേർത്തിട്ടുണ്ട്. എന്നാൽ ഇവ കൂടാതെയാണ് ഗ്യാസ് പ്രതിസന്ധി ചാർജ്' എന്ന പേരിൽ അഞ്ച് ശതമാനം അധിക തുകയായി 17.01 രൂപ കൂടി ഈടാക്കിയിരിക്കുന്നത്. എല്ലാ ചാർജുകളും കഴിഞ്ഞ് 374 രൂപയാണ് ഉപഭോക്താവ് നൽകേണ്ട തുക. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൽപിജി വിതരണത്തിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, നാരങ്ങാവെള്ളത്തിന് എന്തിനാണ് ഗ്യാസ് ചാർജ് ഈടാക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നത് തെറ്റായ വ്യാപാര രീതിയാണെന്നും, ഇതിനെതിരെ അധികൃതർക്ക് പരാതി നൽകണമെന്നും ചിലർ ചൂണ്ടിക്കാട്ടി. 50,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു.-ചിലർ റസ്റ്ററന്റിനെ പിന്തുണച്ചും രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ സ്ഥാപനം പൂട്ടാതിരിക്കാൻ ഇത്തരം ചെറിയ ചാർജുകൾ ഈടാക്കുന്നത് ന്യായമാണെന്നാണ് ചിലരുടെ അഭിപ്രായം. Content Highlights: Viral bill from Theo Cafe in Bengaluru charging a 5% gas crisis fee. Published: 16 Mar 2026, 06:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ക്രൈസിസ് ചാർജ്'; 50,000 രൂപ വരെ പിഴ ഈടാക്കാനുള്ള വകയുണ്ടെന്ന് കമൻ്റ്
M
MathrubhumiSource Link
about 2 months ago