ദുബായ് : നാലുദിവസം തുടർന്ന കനത്തമഴയിൽ ദുബായ് പോലീസ് കൈകാര്യംചെയ്തത് 56,000-ത്തിലേറെ അന്വേഷണങ്ങൾ. ഇതിൽ 97 ശതമാനം കോളുകൾക്കും വെറും 10 സെക്കൻഡിനുള്ളിൽ മറുപടി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറുമണിവരെ 999 ഹോട്ട്‌ലൈൻ വഴി ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിനൽകാൻ കൺട്രോൾ സെന്റർ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിച്ചു. സംഭവങ്ങൾ വേഗത്തിൽ വിലയിരുത്തുകയും ദുരന്തബാധിത പ്രദേശങ്ങളിൽ വെള്ളംകെട്ടിക്കിടക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തരസാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പട്രോളിങ്ങും പ്രത്യേക യൂണിറ്റുകളും അയയ്ക്കുകയും ചെയ്തുവെന്ന് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരെസ് വ്യക്തമാക്കി. To advertise here, ഫീൽഡ് പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണത്തിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനകരമായി. ഇത് ജീവനും സ്വത്തിനും സംരക്ഷണംനൽകുന്നതിനായി വേഗത്തിൽ പ്രതികരണമുറപ്പാക്കാൻ സഹായിച്ചു. ഒട്ടുമിക്കയിടങ്ങളിലും തത്സമയ വിവരങ്ങൾ നൽകാനായി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ദുബായ് സിവിൽ ഡിഫൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ പങ്കാളികളുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. പൊതു അവബോധം വളർത്തുന്നതിലും, വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കാനും വെള്ളക്കെട്ടുള്ള റോഡുകൾ ഒഴിവാക്കാനും അലേർട്ടുകളും മാർഗനിർദേശങ്ങളും നൽകുന്നതിലും മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും ബ്രിഗേഡിയർ ബിൻ ഫാരെസ് വ്യക്തമാക്കി. Published: 29 Mar 2026, 01:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാലുദിവസം ദുബായ് പോലീസിനെത്തിയത് 56,000-ലേറെ അന്വേഷണങ്ങൾ
M
MathrubhumiSource Link
about 1 month ago