നാലുമണിക്കാറ്റിന് 19 ലക്ഷത്തിന്റെ പദ്ധതികൾ

നാലുമണിക്കാറ്റിന് 19 ലക്ഷത്തിന്റെ പദ്ധതികൾ

M
MathrubhumiSource Link
ചിറയിറമ്പ് : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിന് ജില്ലാ പഞ്ചായത്തിന്റെ 19 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ചെട്ടിമുക്ക് - ചിറയിറമ്പ് റോഡ് റീടാർ ചെയ്യുന്നതിന് 10 ലക്ഷം രൂപയുടേയും നാലുമണിക്കാറ്റിൽ വനിതകളുടെ ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് ഒമ്പത് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. To advertise here, ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെട്ടിമുക്ക് - ചിറയിറമ്പ് റോഡ് ടാർ ചെയ്തിട്ട് പത്തുകൊല്ലമായതായി ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത സാമ്പത്തിക വർഷം പദ്ധതികൾ രണ്ടും നടപ്പിലാക്കും. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചെട്ടിമുക്ക്-ചിറയിറമ്പ് റോഡിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. ഒരുകാലത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥലമായിരുന്നു. മാലിന്യക്കൂമ്പാരത്തിൽനിന്ന് നാടിനൊരു മോചനം വേണമെന്ന് തോന്നലിൽ നിന്നാണ് 60 വീട്ടുകാർ ചേർന്നുള്ള ചെട്ടിമുക്ക് ചിറയിറമ്പ് റസിഡൻസ് അസോസിയേഷൻ (സി.സി.ആർ.എ.) പാടത്തിനുനടുവിലുള്ള ഈ വഴിയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം നൽകിയത്. റേസിങ് അനുവദിക്കില്ല മുൻപ് വിലകൂടിയ ബൈക്കുകളിലും കാറുകളിലും നാലുമണിക്കാറ്റിൽ വാഹന റേസിങ് നടത്തുന്നത് പതിവായിരുന്നു. സന്ദർശനത്തിന് എത്തുന്ന കുടുംബങ്ങൾ അടക്കമുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് അസോസിയേഷൻ ഇടപെടുകയും കോയിപ്രം പോലീസിന്റെ പട്രോളിങ് ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. റോഡ് വീണ്ടും റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമ്പോൾ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ വേണ്ടി വേഗനിയന്ത്രണ മാർഗങ്ങൾ ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷാമോൻ സക്കറിയ പറഞ്ഞു. Published: 16 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാലുമണിക്കാറ്റിന് 19 ലക്ഷത്തിന്റെ പദ്ധതികൾ — Mathrubhumi |… | Boolokam