ഗാസിയാബാദ്: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ഛോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. To advertise here, ഏപ്രിൽ 11-നാണ് ജസീം നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മിഠായി നൽകി കുട്ടിയെ വശീകരിച്ച പ്രതി ആദ്യം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുട്ടി മരിച്ചെന്ന് ഉറപ്പിച്ചതോടെ ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ മൃതദേഹം ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. സംഭവത്തിൽ ഒരാഴ്ചയിലേറെയായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഇയാൾ തിലാമോർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം ഇയാളെ വളഞ്ഞതോടെ ഇയാൾ പോലീസിനുനേരേ വെടിയുതിർത്തെന്നാണ് പറയുന്നത്. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിയേറ്റ പ്രതി ജസീം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും ഗാസിയാബാദ് പോലീസ് പറഞ്ഞു. Content Highlights: Accused Jaseem (Chotu) killed in a police encounter in 2026., Incident involved the sexual assault and murder of a four-year-old girl., Police rewarded a 50,000 INR bounty for information leading to the arrest., Two police constables injured during the exchange of fire at Tilamore. Published: 20 Apr 2026, 02:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കാറിനടിയിൽ തള്ളി; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
M
MathrubhumiSource Link
20 days ago