മൂവി ഡെസ്ക് Last Updated: 21 March 2026, 08:09 AM IST വ്യക്തിഗത പ്രോജക്ടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ദക്ഷിണകൊറിയയിലെ നിർബന്ധിതസൈനികസേവനം പൂർത്തിയാക്കുന്നതിനുമായി 2022 ജൂണിൽ അംഗങ്ങൾ തത്കാലത്തേക്ക് പിരിയുകയായിരുന്നു. Drones fly in the shape of the symbol of K-pop band BTS's album title Arirang during a drone light show to celebrate the comeback of the K-pop band BTS at a park along the Han River in Seoul, South Korea| Photo : AP സോൾ: നീണ്ട ഇടവേളയ്ക്കുശേഷം ജനപ്രിയ ദക്ഷിണകൊറിയൻ പോപ്പ് ബാൻഡായ ബി.ടി.എസ്. സംഗീതലോകത്തേക്ക് തിരിച്ചെത്തി. 2022-ൽ താത്കാലികമായി ബി.ടി.എസ്. പിരിച്ചുവിട്ടതിനുശേഷമുള്ള ആദ്യ ആൽബമായ ‘ആരിരാങ്’ ബാൻഡ് വെള്ളിയാഴ്ച പുറത്തിറക്കി. മടങ്ങിവരവിന്റെ ഭാഗമായുള്ള ആദ്യസംഗീതപരിപാടി ശനിയാഴ്ച സോളിൽ നടക്കുന്നതിന് മുന്നോടിയായാണിത്. To advertise here, 14 ട്രാക്കുകളുള്ള ആരിരാങ്ങിനൊപ്പം ആൽബത്തിലെ ‘സ്വിം’ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. 50 ലക്ഷംപേർ ആരിരാങ് മുൻകൂട്ടി സേവ് ചെയ്തിരുന്നെന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ പറഞ്ഞു. ആരാധകർ ഇരുകൈയുംനീട്ടിയാണ് ആൽബത്തെ സ്വീകരിച്ചത്. പതിവായി ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിക്കാറുള്ള ബി.ടി.എസിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് ആരിരാങ്. ഏപ്രിലിലാണ് ബാൻഡ് ആൽബവുമായി ലോകപര്യടനം ആരംഭിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സംഗീതപരിപാടിയിൽ 2.6 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ദക്ഷിണകൊറിയൻ ആഭ്യന്തരമന്ത്രാലയം കണക്കാക്കുന്നത്. ഗ്വാൻഘ് വാമുൻ ചത്വരത്തിൽ നടക്കുന്ന പരിപാടി നെറ്റ്ഫ്ളിക്സ് 190 രാജ്യങ്ങളിൽ തത്സമയം സംപ്രേഷണംചെയ്യും. ബാൻഡിന്റെ നേതാവായ ആർ.എമ്മിന് പരിശീലനത്തിനിടെ കാലിന് പരിക്കുപറ്റിയെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്ന് ബി.ടി.എസ്. മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. 2013-ലാണ് ഏഴംഗ ബോയ് മ്യൂസിക് ബാൻഡായ ബി.ടി.എസിന്റെ പിറവി. വ്യക്തിഗത പ്രോജക്ടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ദക്ഷിണകൊറിയയിലെ നിർബന്ധിതസൈനികസേവനം പൂർത്തിയാക്കുന്നതിനുമായി 2022 ജൂണിൽ അംഗങ്ങൾ തത്കാലത്തേക്ക് പിരിയുകയായിരുന്നു. ആർ.എം., ജിൻ, സൂഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ബി.ടി.എസ്. ആരാധകർ ബി.ടി.എസ്. ആർമി എന്നാണറിയപ്പെടുന്നത്. Content Highlights: Popular K-pop band BTS officially returns from their hiatus with the release of their 14-track studio album 'Arirang' and a massive live-streamed concert in Seoul. Published: 21 Mar 2026, 08:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാലുവർഷങ്ങൾക്കുശേഷം തിരിച്ചെത്തി BTS, 14 പാട്ടുകളുമായി ‘ആരിരാങ്’ പുറത്ത്, ഗംഭീര വരവേല്പ്
M
MathrubhumiSource Link
about 2 months ago