നാല്പതാം വെള്ളിയാചരണം

നാല്പതാം വെള്ളിയാചരണം

M
MathrubhumiSource Link
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുരിശുമലയിൽ നാല്പതാം വെള്ളിയാചരണം നടത്തി. കൂവപ്പള്ളി മലബാർ കവലയിൽനിന്ന് കുരിശിന്റെ വഴി ആരംഭിച്ച് മലമുകളിൽ സമാപിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് അസി. പ്രൊഫ ഫാ. പയസ് കൊച്ചുപറമ്പിൽ സന്ദേശം നൽകി. തുടർന്ന് സ്ലീവാവന്ദനവും തീർഥാടകർക്കായി നേർച്ചക്കഞ്ഞി വിതരണവും നടത്തി. കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരിൽ, ഫാ. ജസ്റ്റിൻ മണിമല എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും തീർഥാടകർക്ക് മുഴുവൻ സമയവും കുരിശുമല കയറാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. To advertise here, Published: 29 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാല്പതാം വെള്ളിയാചരണം — Mathrubhumi | Boolokam | Boolokam