തിരുവനന്തപുരം: മൂന്നുമുന്നണികളും പ്രതീക്ഷപുലർത്തുന്ന വിധിയെഴുത്താണ് വ്യാഴാഴ്ച കേരളത്തിൽ നടക്കുന്നത്. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. To advertise here, പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ അത് പൂട്ടിപ്പോവുകയും ചെയ്തതിന്റെ നിരാശയിലല്ല, ബി.ജെ.പി.യുള്ളത്. ഒരു എം.പി.യും തലസ്ഥാന കോർപ്പറേഷൻ ഭരണവും സ്വന്തമാക്കിയതിന്റെ ശൗര്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നുമുന്നണികൾക്കും പ്രതീക്ഷനൽകുന്ന അഭിപ്രായസർവേകളാണ് പുറത്തുവന്നത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. ഡീൽ ആരോപണത്തോടെ തുടക്കം സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പ്രചാരണത്തിന്റെ അജൻഡ സെറ്റ് ചെയ്തത്. അതിൽ പിടികൊടുക്കാതെ മാറിയൊതുങ്ങിപ്പോകാനുള്ള കൗശലം തുടക്കത്തിൽ എൽ.ഡി.എഫ്. കാണിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിതന്നെ മറുപടിയുമായി രംഗത്തെത്തി. എസ്.ഡി.പി.ഐ., വെൽഫയർപാർട്ടി ബന്ധമായിരുന്നു അടുത്തവിവാദം. എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാതെ ഇടതുനേതാക്കൾ ദിവസങ്ങളോളം ഉരുണ്ടുകളിച്ചു. ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. അതെല്ലാം വാർത്തയിൽ നിറഞ്ഞു. ചെറ്റത്തരം, വീട്ടിൽപ്പോയി ചോദിക്ക്, ഏറ്റവും ഒടുവിൽ ഡാഷ് മോൻ പ്രയോഗങ്ങൾവരെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. വയനാട് ഫണ്ട് വിവാദം ഉയർത്തിയാണ് എൽ.ഡി.എഫ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പിരിവെടുത്ത പണത്തിനെക്കുറിച്ചും വീടുനിർമാണം തുടങ്ങാത്തതും മുഖ്യമന്ത്രിതന്നെ ചോദിച്ചു. ഗത്യന്തരമില്ലാതെ കോൺഗ്രസ് കണക്ക് പുറത്തുവിട്ടെങ്കിലും പുലവാല് ഒഴിഞ്ഞില്ല. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അഭിമന്യുവിന്റെ കൊലപ്പെടുത്തിയവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തവുമാണ് കോൺഗ്രസ് തിരിച്ചുപ്രയോഗിച്ചത്. മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചത്, സംവാദം ഫെയ്സ് ബുക്കിൽ മതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞത്, പേരാമ്പ്രയിലെ വർഗീയ പരാമർശം, ബി.ജെ.പി. നേതാക്കളുടെ ലവ് ജിഹാദ് ഓർമ്മപ്പെടുത്തൽ തുടങ്ങിയവ ചർച്ചകളിൽ നിറഞ്ഞുനിന്നു. എൽ.ഡി.എഫ്. പ്രതീക്ഷകൾ * ഭരണവിരുദ്ധവികാരം പ്രകടമല്ല, അതിനാൽ വിജയം ഉറപ്പിക്കാനാകും * എം.എൽ.എ.മാർ ജനപ്രിയർ, അവർതന്നെ മത്സരിക്കുന്നത് നേട്ടമാകും * ‘ഇരുണ്ടകാലം’ പ്രചാരണം യു.ഡി.എഫിനെ അവിശ്വാസത്തിൽനിർത്താനായി * സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത് ജനവിശ്വാസം കൂട്ടാനായി യു.ഡി.എഫ്. പ്രതീക്ഷകൾ * പ്രചാരണത്തിലുടനീളം എൽ.ഡി.എഫിനെ പ്രതിരോധത്തിൽനിർത്താനായി * മുഖ്യമന്ത്രിക്കെതിരേയുള്ള വികാരം ശക്തം. അതുകൊണ്ട്, മുഖ്യമന്ത്രിയെ മുൻനിർത്തിയുള്ള എൽ.ഡി.എഫ്. രീതി ഗുണംചെയ്യും * അഞ്ച് ഗാരന്റി രാഹുൽഗാന്ധി തുടക്കത്തിലേ പ്രഖ്യാപിച്ചത് ജനമനസ്സ് അനുകൂലമാക്കി * സി.പി.എമ്മിലെ കൊഴിഞ്ഞുപോക്കും ‘നുണേശൻ’ പോലുള്ള വ്യക്തിഅധിക്ഷേപ പ്രചാരണവും യു.ഡി.എഫിന് അനുകൂലമാകും എൻ.ഡി.എ. പ്രതീക്ഷകൾ * വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ പ്രത്യേകശ്രദ്ധയോടെയുള്ള പ്രചാരണം വിജയഘടകമാകും * ‘വികസിത കേരളം’ എന്ന മുദ്രാവാക്യം നേരത്തേ പ്രഖ്യാപിച്ചത് വികസന അജൻഡ ചർച്ചയാക്കി നിർത്താനായി. * പ്രധാനമന്ത്രി മൂന്നുതവണ വന്നതും കേന്ദ്രത്തിന്റെ മികവ് കേരളത്തിലേക്ക് എത്തിക്കുമെന്ന ഉറപ്പും ജനങ്ങളെ സ്വാധീനിച്ചു * ജയസാധ്യതയുള്ള പത്തുണ്ഡലങ്ങളിലെങ്കിലും സർക്കാർവിരുദ്ധ വികാരം എൻ.ഡി.എ.യ്ക്ക് ഗുണമാകും ചരിത്രപരമായ വിധിയെഴുത്ത് ഒരുദിനത്തിനപ്പുറം കേരളത്തിന്റെ ചരിത്രപരമായ വിധിയെഴുത്ത്, പരസ്യപ്രചാരണത്തിന്റെ ആരവങ്ങൾ തീർന്നു. 24 ദിവസം കേളത്തിലാകെ ഓടിനടന്ന് മുന്നണിനേതാക്കൾ പറഞ്ഞതും കേട്ടതും അവകാശപ്പെട്ടതും ആരോപണവിധേയമായതുമെല്ലാം വോട്ടർ മാർ കൂട്ടിയും കിഴിച്ചും കണക്കുകൂട്ടുന്ന ദിവസമാണ് ബുധനാഴ്ച. അതിനനുസരിച്ച് വ്യാഴാഴ്ച സ്ഥാനാർഥികളുടെ ചിഹ്നത്തിൽ വിരൽപതിയും. എൽ.ഡി.എഫിന് തുടർഭരണമായാലും അല്ലെങ്കിലും അത് ചരിത്രമാകും. മുമ്പൊരിക്കലുമില്ലാത്തവിധം ത്രികോണ മത്സരത്തിന്റെ സാന്നിധ്യം അറിയിക്കുന്ന എൻ.ഡി.എ. നേട്ടമുണ്ടാക്കിയാൽ അതും ഭാവി കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നിർണായകമാകും. കേരളത്തിലെ 2.71 കോടി വോട്ടർമാരാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. 2,71,96,936 പേർ ബൂത്തിലേക്ക് 24 വർഷത്തിനുശേഷം തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം (എസ്. ഐ.ആർ.) പൂർത്തിയാക്കിയ കേ രളത്തിൽ നിയമസഭയിലേക്ക് വിധി യെഴുതുന്നത് 2,71,96,935 പേർ. 18-19 പ്രായത്തിലുള്ള 4,66,408 കന്നിവോട്ടർമാരുണ്ട് പ്രശ്‌നബാധിത ബൂത്തുകൾ- 2040 വോട്ടെടുപ്പ്- രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ സ്ഥാനാർഥികൾ- 883 ബൂത്തുകൾ -30,495 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ- 1.46 ലക്ഷം Content Highlights: Triangular contest between LDF, UDF, and NDA shaping the 2026 political landscape., Critical campaign issues include development agendas, government performance, and coalition disputes., Over 2.71 crore voters are set to decide the future of the state in the 2026 assembly elections., Historic voter list revision completed with over 4.6 lakh first-time voters. Published: 08 Apr 2026, 06:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാളെ വിധിയെഴുത്ത്, 2,71,96,936 പേർ ബൂത്തിലേക്ക്; ചർച്ചയായത് ഡീൽ-പിന്തുണ ആരോപണം മുതൽ വർഗീയപരാമർശംവരെ
M
MathrubhumiSource Link
about 1 month ago