നാവാമുകുന്ദസന്നിധിക്കിനി ചുമർചിത്രങ്ങളുടെ അഴകും

നാവാമുകുന്ദസന്നിധിക്കിനി ചുമർചിത്രങ്ങളുടെ അഴകും

M
MathrubhumiSource Link
നേത്രോന്മീലനച്ചടങ്ങ് ഇന്ന് To advertise here, തിരുനാവായ : നാവാമുകുന്ദസന്നിധിയിൽ ഇനി വർണങ്ങളുടെ അഴകും നിറയും. ക്ഷേത്രച്ചുമരുകളിൽ ഭക്തിഭാവങ്ങൾ തുളുമ്പുന്ന ചുമർചിത്രങ്ങൾക്ക് തിങ്കളാഴ്‌ച മിഴിതുറക്കും. രാവിലെ ഒൻപതിനാണ് നേത്രോന്മീലനച്ചടങ്ങ്. കേരളീയ ചുമർചിത്രകലയുടെ പാരമ്പര്യശൈലിയിൽ ഒൻപതംഗസംഘമാണ് ചിത്രങ്ങൾ വരച്ചത്. ക്ഷേത്ര ഗോപുരത്തിലെ കന്നിമൂലയിൽ ഗണപതി ചിത്രത്തോടെ തുടങ്ങുന്ന ചുമർചിത്രങ്ങളിൽ കൃഷ്ണന്റെ ബാലലീലകളാണ് വരച്ചിട്ടുള്ളത്. തെക്കുഭാഗത്തെ ഗോപുരത്തിൽ കാളിയമർദനം, കുവലയപീഡം, വസ്‌ത്രാപഹരണം, വെണ്ണ തിന്നുന്ന കണ്ണൻ എന്നിവ വരച്ചിട്ടിട്ടുണ്ട്. ഇടനാഴിയിൽ പ്രതിഷ്‌ഠാരൂപമായ നാവാമുകുന്ദനും ദശാവതാരകഥകളും ചിത്രീകരിച്ചിരിക്കുന്നു. എതിർവശത്തെ ചുമരിൽ താമരക്കണ്ണൻ ചിത്രങ്ങളിലുണ്ട്. ക്ഷേത്രത്തിലെ അയ്യപ്പന്റെയും മഹാലക്ഷ്മിയുടെയും രൂപങ്ങളുമുണ്ട്. വടക്കേ ചുമരിൽ കുറൂരമ്മയും മുകൾഭാഗത്ത് വിവിധതരം ചിത്രങ്ങളുമാണുള്ളത്. കംസവധം, ചാണൂരവധം, കിരാതം കഥകൾ ഉൾപ്പെടുന്ന വേട്ടേക്കരൻ ചിത്രങ്ങൾ, മാർക്കണ്ഡേയ ചരിതം, അന്നപൂർണേശ്വരി, വേണുഗോപാലകൃഷ്ണൻ, പന്തുകളിക്കുന്ന മോഹിനി രൂപം തുടങ്ങിയവയും കാണാം. അക്രിലിക് പെയിന്റ് ഉപയോഗിച്ച് ഒരുവർഷം കൊണ്ടാണിത് പൂർത്തിയാക്കിയത്. ബസന്ത് പെരിങ്ങോട്, ഇന്ദു മേനോൻ വടക്കാഞ്ചേരി, സെന്തിൽ കുമാർ, ഉദയൻ പട്ടാമ്പി, കെ.ആർ. രാഹുൽ, സന്ദീപ് സുബ്രഹ്മണ്യൻ, ചിത്തിര ശ്രീധരൻ, സജു, ഷിബു എന്നിവരാണ് ചിത്രങ്ങളൊരുക്കിയത്. ചുമർചിത്ര കലാകാരൻ അപ്പുകുട്ടൻ കോട്ടപ്പടിയുടെ സ്‌മരണയ്ക്കായി സമർപ്പിച്ചതാണിത്. നേത്രോന്മീലന ചടങ്ങിൽ സാമൂതിരി ദേവസ്വം അധികൃതർ, ജീവനക്കാർ, ചുമർചിത്ര കലാകാരർ തുടങ്ങിയവർ പങ്കെടുക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാവാമുകുന്ദസന്നിധിക്കിനി ചുമർചിത്രങ്ങളുടെ അഴകും — Mathrubhu… | Boolokam