കല്ലമ്പലം : നാവായിക്കുളം പൈവേലിക്കോണത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൈവേലിക്കോണം ഭാഗത്തുനിന്നു ഇരുപത്തിയെട്ടാം മൈലിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാൻസ്ഫോർമറിൽ ഇടിച്ചായിരുന്നു അപകടം. To advertise here, ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നാലുപേരാണ് കാറിലുണ്ടായിരുന്നത്. നാവായിക്കുളം സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായും തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം പോലീസും കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Published: 19 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാവായിക്കുളത്ത് കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി
M
MathrubhumiSource Link
21 days ago