ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. റവല്യൂഷണറി ഗാർഡിന്റെ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരിയുടെ മരണമാണ് ടെഹ്‌റാൻ സ്ഥിരീകരിച്ചത്. ഗുരുതരമായ പരിക്കുകളേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. To advertise here, ഐആർജിസി നാവികസേനാ കമാൻഡർ ടാങ്‌സിരിയേയും ഇറാന്റെ മറ്റ് മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരെയും സൂക്ഷ്മതയേറിയതും മാരകവുമായ നടപടിയിലൂടെ വധിച്ചതായി മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് പറഞ്ഞിരുന്നു. വിഷയത്തിൽ നാലുദിവസത്തിന് ശേഷമാണ് ഇറാന്റെ സ്ഥിരീകരണം വരുന്നത്. ഫെബ്രുവരി 28-ാം തീയതി ഇറാനെതിരേ യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെ നിരവധി സർക്കാർ-സൈനിക ഉന്നതരെ ഇറാന് നഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച ബാന്ദർ അബ്ബാസിന് നേർക്കുണ്ടായ ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽനീക്കത്തിന് മേൽനോട്ടം വഹിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇറാനെതിരേ ആക്രമണം നടത്തുന്നവരുമായി ബന്ധമുള്ള ഒരു കപ്പലിനും ഹോർമുസ് വഴി കടന്നുപോകാൻ അവകാശമില്ലെന്ന് ടാങ്‌സിരി മുൻപ് സാമൂഹികമാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു. Content Highlights: Official confirmation of Rear Admiral Alireza Tangsiri's death by Iranian authorities, Casualty attributed to a joint US-Israel military strike, Contextualizes the ongoing escalation in the Hormuz Strait region, Follows weeks of heightened military activity against IRGC leadership Published: 30 Mar 2026, 02:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് ഇറാൻ; സ്ഥിരീകരണം ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം
M
MathrubhumiSource Link
about 1 month ago