മഞ്ചേരി : ശനിയാഴ്ച വൈകീട്ട് പെയ്ത വേനൽമഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പയ്യനാട് പിലാക്കൽ, പുഴങ്കാവ് ഭാഗങ്ങളിലാണ് കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. മാവ് വീണ് പച്ചടിക്കുണ്ടിൽ ഹംസയുടെ വീടിന്റെ സിറ്റൗട്ട് തകർന്നു. പാറക്കൽ മൊയ്തീൻ, പിലാക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ കടകൾക്ക് തെങ്ങുവീണ് നഷ്ടം സംഭവിച്ചു. ഒട്ടേറെ വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു വീണു. കെ.പി. അയ്യൂബ്, ഹംസ എന്നിവരുടെ കുലയ്ക്കാറായ 1,100-ഓളം വാഴകൾ പൂർണമായും കാറ്റിൽ ഒടിഞ്ഞുവീണു. തേക്കുവീട്ടിൽ ഹംസ, മുഹമ്മദ് കുരിക്കൾ, കെ.സി. കുഞ്ഞിപ്പ എന്നിവരുടെയും വാഴത്തോട്ടങ്ങൾ നശിച്ചു. നഗരത്തിലെ വായ്പാറപ്പടിയിൽ വൈദ്യുതിത്തൂൺ വീണ് വൈദ്യുതിബന്ധം താറുമാറായി. വലിയ ബോർഡുകളും ഷീറ്റുകളും കാറ്റിൽപ്പറന്നു നിലംപൊത്തി. 22-ൽ മരംവീണ് ഓട്ടോറിക്ഷ തകർന്നു. മരംവീണ് പുല്ലഞ്ചേരി കാരപറമ്പിൽ ശിഹാബുദ്ദീൻ വേട്ടേക്കോട് ചേലാതടത്തിൽ അബൂബക്കർ, കേഴിയാട്ടിൽ രജിത എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. To advertise here, ആനക്കയം : പെയിൻ ആൻഡ് പാലിയേറ്റീവ് വൊളൻറിയറായ കാക്ക മൂലക്കൽ മുഹമ്മദാലിയുടെ വീടിനുമുകളിൽ തെങ്ങ് കടപുഴകിവീണു. കാർ പോർച്ചിനും നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ പറ്റി. പാണായി മദ്രസയുടെയും അങ്കണവാടിയുടെയും മുൻപിലുള്ള തണൽ മരങ്ങൾ കടപുഴകി വീണു. സൗദിപ്പടിയിലെ സി.കെ. അലവി, കെ.എം. അബ്ദുറഹീം എന്നിവരുടെ വീടുകൾക്കുമുകളിൽ തെങ്ങ് വീണു നാശനഷ്ടമുണ്ടായി. Published: 29 Mar 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
