നാസിക് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

നാസിക് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

M
MathrubhumiSource Link
ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ കേസ് To advertise here, മുംബൈ : 2017-ൽ ഏഴുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച നാസിക് ജില്ലയിലെ പ്രത്യേക കോടതിയുടെ 2019 മേയ് മാസത്തെ ഉത്തരവ് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. പ്രതിനൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ സാരംഗ് വി കോട്‌വാൾ, സന്ദേശ് ഡി. പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. വധശിക്ഷയിൽ സ്ഥിരീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയും കോടതി നിരസിച്ചു. എല്ലാഘട്ടങ്ങളിലും നടപടിക്രമങ്ങളുടെ ലംഘനവും പ്രത്യേകകോടതി ജഡ്ജി കാണിച്ച അനാവശ്യ തിടുക്കവും ഹൈക്കോടതി അപലപിച്ചു. പുതിയ വിചാരണനടത്താൻ പ്രത്യേക കോടതി നിർദേശം നൽകി. കുറ്റകൃത്യം ഗുരുതരവും വളരെ ഗുരുതരവുമാണ്. കൊല്ലപ്പെട്ട കുട്ടിയുെട കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്, അതേ സമയം, പ്രതിക്ക് നീതിന്യായ വ്യവസ്ഥയിൽ അവകാശവുമുണ്ട്. അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2017 ഏപ്രിൽ 24-ന് ഗ്രാമത്തിൽ ഒരു മതപരമായ ചടങ്ങ് നടക്കുമ്പോൾ കുട്ടിയെ വീട്ടിൽ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മൃതദേഹം മുറിയിൽ ചവറ്റുകുട്ടയ്ക്കടിയിൽ ഒളിപ്പിക്കുകയായിരുന്നു. Published: 24 Mar 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാസിക് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കി — Mathrubh… | Boolokam