റിയാദ്: മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ-സാംസ്‌കാരിക വേദി സുലൈ ഏരിയ, സുലൈ യൂണിറ്റ് അംഗം നാസർ ഇളംകൂറിന് സുലൈ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. To advertise here, അസീസയിലെ അലൂബ് യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച നാസർ വിരമിക്കുന്ന സമയത്ത് ജനറൽ മാനേജർ പദവിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാളികൾക്ക് തൊഴിലിനോടുള്ള അർപ്പണബോധത്തിന്റെ അനുഭവ സാക്ഷ്യമാണ് നാസറെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂർ ഇളംകൂർ സ്വദേശിയാണ്. സുലൈ ഏരിയ പരിധിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷമീർ പറമ്പടി അദ്ധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി , ഏരിയ ട്രഷറർ റീജേഷ് രയരോത്ത് , ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്ന് , ജോർജ് , ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്‌തൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ മൊമെന്റോ സുലൈ യൂണിറ്റ് അംഗങ്ങൾ ചേർന്ന് നൽകി . യുണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും യാത്ര പോകുന്ന നാസർ ഇളംകൂർ നന്ദിയും പറഞ്ഞു. Published: 20 Mar 2026, 12:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
