പുണെ : നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷികോത്സവത്തിനു കൊടിയേറി. ചൊവ്വാഴ്ച വൈകീട്ട് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ക്ഷേത്രംതന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വാർഷികോത്സവത്തിനു കൊടിയേറ്റിയത്. To advertise here, വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടന്ന ആചാര്യവരണത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഭക്തജനങ്ങളുടെയും ക്ഷേത്രംഭാരവാഹികളുടെയും സാന്നിധ്യത്തിൽ തന്ത്രി കൊടിമരപൂജയും ധ്വജപൂജയും കൊടിയേറ്റവും നടത്തി. എൻ.എസ്.എസ്. പിംപ്രി ചിഞ്ച്‌വാഡിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് രാധേയം ഭജൻസ് അവതരിപ്പിച്ച നാമജപ ലഹരി അരങ്ങേറി. വിഷു ദിനമായ ബുധനാഴ്ച രാവിലെ നാലുമുതൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഉണ്ടായിരുന്നു. പുണെയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ ഭക്തർ വിഷുദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. വാർഷികോത്സവതോടനുബന്ധിച്ച് 21 വരെ രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നുവരെ ഭാഗവതപാരായണവും വിശേഷാൽപൂജകളും ദിവസേന അന്നദാനവും ഉണ്ടായിരിക്കും. 20-ന് വൈകീട്ട് പള്ളിവേട്ടയും 21-ന് വൈകീട്ട് വാദ്യ ഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആറാട്ട് എഴുന്നെള്ളിക്കലും നഗരപ്രദക്ഷിണവും നടക്കും. തുടർന്ന് ആറാട്ടും ഉത്സവം കൊടിയിറക്കവും നടക്കും. ഉത്സവത്തോടനുബന്ധിച്ചു രാത്രി എട്ടു മുതൽ ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വെള്ളിയാഴ്ച ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാനസംഗീതം, ശനിയാഴ്ച ശ്രീകൃഷ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ യൂത്ത് വിങ്ങ് അവതരിപ്പിക്കുന്ന നാരായണീയം നൃത്തനാടകം, 19- ന് പയ്യന്നൂർ ശിവരഞ്ജിനി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 20-ന് ഡോ. ചന്ദ്രികാ സുരേന്ദ്രന്റെ ആധ്യാത്മികപ്രഭാഷണം, 21-ന് ഹാൻഡികാപ് സെന്റർ ചിഞ്ച്‌വാഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി സുർസംഗം എന്നിവ ഉണ്ടായിരിക്കും. Published: 16 Apr 2026, 11:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിഗഡി ശ്രീകൃഷ്ണക്ഷേത്രം വാർഷികോത്സവം കൊടിയേറി
M
MathrubhumiSource Link
23 days ago