നിങ്ങളുടെ കൈയിലുള്ളത് മോഷണംപോയ കിറ്റ്കാറ്റ് ആണോ? കണ്ടെത്താൻ ട്രാക്കർ; പ്രസ്താവന പുറത്തിറക്കി കമ്പനി

നിങ്ങളുടെ കൈയിലുള്ളത് മോഷണംപോയ കിറ്റ്കാറ്റ് ആണോ? കണ്ടെത്താൻ ട്രാക്കർ; പ്രസ്താവന പുറത്തിറക്കി കമ്പനി

M
MathrubhumiSource Link
ഈ സ്റ്റർ പ്രമാണിച്ച് പുതുതായി ഉണ്ടാക്കിയ, പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് കള്ളന്മാർ കൊണ്ടുപോയ വാർത്ത കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകമറിഞ്ഞത്. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പൊളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് അടിച്ചുമാറ്റൽ. ഈ വിവരം അറിഞ്ഞതോടെ മോഷണത്തെക്കുറിച്ചുള്ള നെസ്‌ലെയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിവിധ ബ്രാൻഡുകൾ തമാശ രൂപേണയുള്ള 'ഔദ്യോഗിക പ്രസ്താവനകൾ' പുറത്തിറക്കിയിരുന്നു . To advertise here, ഇപ്പോഴിതാ നഷ്ടപ്പെട്ട കിറ്റ്കാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതിനായി നെസ്ലെ ചോക്ലേറ്റ് ബ്രാൻഡ് സോഷ്യൽമീഡിയയിലൂടെ മറ്റൊരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. 'മറ്റ് ഔദ്യോഗിക പ്രസ്താവനകളോടുള്ള പ്രതികരണമായുള്ള ഔദ്യോഗിക പ്രസ്താവന' എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'നഷ്ടപ്പെട്ട കിറ്റ്കാറ്റിന്റെ കാര്യത്തിലുള്ള നിങ്ങളുടെ താത്പ്പര്യത്തിന് നന്ദി. എന്നാൽ വ്യക്തതയ്ക്കായി പറയുകയാണ്; ഇത് ഒരു സ്റ്റണ്ടോ ഏപ്രിൽ ഫൂൾ തമാശയോ അല്ല. 12 ടൺ കിറ്റ് കാറ്റുകൾ മോഷണം പോയെന്നത് സത്യമാണ്. അതെവിടെ പോയെന്ന് ഞങ്ങൾക്കറിയണം. അതുകൊണ്ട്, ഞങ്ങൾ ഒരു 'സ്റ്റോളൻ കിറ്റ് കാറ്റ് ട്രാക്കർ' ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിങ്ങളുടെ കിറ്റ്കാറ്റ് മോഷ്ടിക്കപ്പെട്ട കൂട്ടത്തിൽപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ നിങ്ങളെ സഹായിക്കും', പ്രസ്താവനയിൽ പറയുന്നു. ബയോയിൽ ഇതിനായുള്ള ലിങ്കും കമ്പനി ചേർത്തിട്ടുണ്ട്. ഈ ലിങ്ക് തുറന്ന് 'സ്റ്റോളൻ കിറ്റ്കാറ്റ് ട്രാക്കർ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മോഷ്ടിക്കപ്പെട്ട റേസ് കാർ ആകൃതിയിലുള്ള ചോക്ലേറ്റിന്റെ ഒരു സാമ്പിൾ ചിത്രം കാണാം. കഴിഞ്ഞ വർഷം കിറ്റ്കാറ്റ് ഔദ്യോഗിക F1 ചോക്ലേറ്റ് പങ്കാളിയായതിന് ശേഷം പുറത്തിറക്കിയ ബ്രാൻഡിന്റെ പുതിയ ഫോർമുല വൺ ശേഖരത്തിന്റെ ഭാഗമാണിത്. '413,793 കിറ്റ് കാറ്റുകൾ മോഷ്ടിക്കപ്പെട്ടു. നിങ്ങളുടെ കിറ്റ്കാറ്റിന്റെ പിൻവശത്തെ എട്ടക്ക ബാച്ച് നമ്പർ നോക്കുക'- എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കിറ്റ്കാറ്റിന്റെ ബാച്ച് കോഡ് ഫോമിൽ ടൈപ്പ് ചെയ്ത് നൽകാം. നെസ്‌ലെയുടെ പുതിയ പ്രസ്താവന സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. തമാശരൂപേണയും ചിലർ പോസ്റ്റിന് പ്രതികരണങ്ങളുമായെത്തി. മറ്റൊരാൾ പറഞ്ഞു: 'ദി ഗ്രേറ്റ് കിറ്റ്കാറ്റ് മോഷണം - സിനിമയ്ക്കായി കാത്തിരിക്കാൻ വയ്യ എന്നാണൊരാൾ കുറിച്ചത്. 'ഇതൊരു ഏപ്രിൽ ഫൂൾസ് സ്റ്റണ്ട് ആണെങ്കിൽ, ഞാൻ നിങ്ങളെ അഭിനന്ദിക്കുകയും ഒരു കിറ്റ്കാറ്റ് കഴിച്ചുകൊണ്ട് എന്റെ പുറത്ത് തട്ടുകയും ചെയ്യും' എന്ന് മറ്റൊരാൾ. 'എവിടെയോ, ഒരാൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 'ബ്രേക്ക്' അനുഭവിക്കുകയാണെ'ന്ന് മറ്റൊരു ഉപയോക്താവ് തമാശയായി പറഞ്ഞു. കിറ്റ്കാറ്റിന്റെ മോഷണം ഈസ്റ്റർകാലത്ത് യൂറോപ്പിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്ലെ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. Content Highlights: 12 tons of KitKat chocolate stolen in transit to Poland in 2026., Nestlé launched an official 'Stolen KitKat Tracker' to verify batch numbers., The theft includes special Formula 1 edition KitKat chocolates., Investigation is ongoing to prevent Easter supply shortages across Europe. Published: 02 Apr 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിങ്ങളുടെ കൈയിലുള്ളത് മോഷണംപോയ കിറ്റ്കാറ്റ് ആണോ? കണ്ടെത്താൻ… | Boolokam