ടെഹ്‌റാൻ: അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇറാൻ. യുഎസിന് സ്ഥിരമായ ഒരു അപമാനം സൃഷ്ടിക്കുന്നത് വരെയും അവർ ഖേദം പ്രകടിപ്പിച്ച് കീഴടങ്ങുന്നത് വരെയും നിലവിലെ യുദ്ധം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ സായുധ സേനകളുടെ ആസ്ഥാനമായ ഖതം അൽ-അൻബിയയുടെ വക്താവ് ഇറക്കിയ പ്രസ്താവയിലാണ് ഇങ്ങനെ പറയുന്നത്. To advertise here, ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളും സൈനിക ശേഷിയും നശിപ്പിച്ചുവെന്ന അമേരിക്കയുടെയും പ്രസിഡന്റ് ട്രംപിൻരെയും അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ഇറാനെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ അപൂർണ്ണമാണ് എന്ന് അവർ അവകാശപ്പെട്ടു. യുഎസിന് ഒരിക്കലും എത്തിപ്പെടാനാകാത്ത രഹസ്യ കേന്ദ്രങ്ങളിലാണ് ഇറാന്റെ ആയുധ നിർമാണങ്ങളെന്നും അവർ വ്യക്തമാക്കി. 'ഞങ്ങളുടെ സൈനിക ശക്തിയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങൾ അപൂർണ്ണമാണ്. ഞങ്ങളുടെ വിശാലവും തന്ത്രപരവുമായ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. തന്ത്രപരമായ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ, ഡ്രോണുകൾ, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റു തന്ത്രപരമായ യുദ്ധോപകരണങ്ങൾ, പ്രത്യേകമായ ചില സംവിധാനങ്ങൾ എന്നിവ നിങ്ങൾക്ക് നശിപ്പിക്കാൻ സാധിച്ചുവെന്ന് കരുതരുത്. അത്തരം ഊഹങ്ങൾ നിങ്ങൾ വീണുകിടക്കുന്ന കുഴിയെ കൂടുതൽ ആഴത്തിലാക്കും. നിങ്ങൾ ആക്രമിച്ചതായി കരുതുന്ന കേന്ദ്രങ്ങൾ നിസ്സാരമാണ്. ഞങ്ങളുടെ തന്ത്രപരമായ സൈനിക ഉത്പാദനം നിങ്ങൾ അറിയാത്തതും നിങ്ങൾ ഒരിക്കലും എത്തിച്ചേരാത്തതുമായ സ്ഥലങ്ങളിലാണ് നടക്കുന്നത്. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും സംവിധാനങ്ങളും എണ്ണാൻ ശ്രമിക്കേണ്ടതില്ല. അത് തെറ്റിപ്പോകും. ഒന്നും നേടാനും ആവില്ല' ഇറാൻ സൈനിക വക്താവ് പറഞ്ഞു. ഇറാനിയൻ സൈനിക വിഭാഗങ്ങളേയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോറിനും ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന കമാൻഡ് യൂണിറ്റാണ് സെൻട്രൽ ഖത്തം അൽ-അൻബിയ ആസ്ഥാനം. യുഎസ്-ഇസ്രയേൽ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. 'ഞങ്ങളുടെ രാഷ്ട്രത്തിനെതിരെ നിങ്ങൾ ആരംഭിച്ച ആക്രമണത്തിന് നിങ്ങൾ വില നൽകണം. നിങ്ങൾക്ക് സ്ഥിരമായ അപമാനം, ഖേദം, കീഴടങ്ങൽ എന്നിവ നേരിടുന്നതുവരെ ഈ യുദ്ധം തുടരും. ഇതിനകം ഏറ്റുവാങ്ങിയ കനത്ത പ്രഹരങ്ങളുടെ തുടർച്ചയായി, ഞങ്ങളിൽ നിന്ന് കൂടുതൽ ഞെട്ടിപ്പിക്കുന്നതും വിനാശകരവുമായ പ്രഹരങ്ങൾ പ്രതീക്ഷിക്കുക'സൈനിക വക്താവ് കൂട്ടിച്ചേർത്തു. ട്രംപ് ഇന്ന് നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ. അമേരിക്കൻ സൈന്യം ഇറാനു കനത്ത പ്രഹരമേൽപ്പിച്ചതായും തങ്ങൾ ലക്ഷ്യപൂർത്തീകരണത്തിന്റെ അടുത്തെത്തിയതായും ട്രംപ് പറഞ്ഞിരുന്നു. Content Highlights: Iran officially refutes US claims of destroying its military infrastructure in 2026., The Khatam al-Anbiya headquarters asserts that Iran's strategic weapon manufacturing remains hidden and intact Published: 02 Apr 2026, 02:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിങ്ങൾക്ക് ഒന്നും അറിയില്ല,ഒളിപ്പിച്ച ആയുധശേഖരങ്ങളുണ്ട്,ഖേദിച്ച് കീഴടങ്ങുന്നതുവരെ യുദ്ധം തുടരും-ഇറാൻ
M
MathrubhumiSource Link
about 1 month ago