നിതിന്റെ മരണം; സത്യം പുറത്തുകൊണ്ടുവരണമെന്ന് സഹപാഠികൾ

നിതിന്റെ മരണം; സത്യം പുറത്തുകൊണ്ടുവരണമെന്ന് സഹപാഠികൾ

ഉഴമലയ്ക്കൽ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിനു നീതി ലഭ്യമാക്കാൻ തങ്ങൾ എന്നും ഒപ്പമുണ്ടാകുമെന്ന് സഹപാഠികൾ. ഉഴമലയ്ക്കലിലെ നിതിന്റെ വസതി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. മരണത്തിലേക്കു നയിച്ച യഥാർഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. To advertise here, ക്ലാസുകളിൽ നേരിട്ട് ജാതി അധിക്ഷേപം നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ, വിദ്യാർഥികൾക്കെതിരേ ബോഡി ഷെയിമിങ്‌ ഉൾപ്പെടെയുള്ള പീഡനങ്ങൾ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്ന് സഹപാഠികൾ വെളിപ്പെടുത്തി. ഇത്തരം പ്രയാസങ്ങളിൽനിന്ന് നിതിൻ പതുക്കെ മുക്തനായി വരുകയായിരുന്നു. ഇതിനിടയിലാണ് ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയം വരുന്നത്. കോളേജ് ഓഫീസ് റൂമിൽ ഈ വിഷയം ചർച്ചയായതിനുപിന്നാലെ നിതിൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിനുശേഷമാണ് ദാരുണസംഭവം ഉണ്ടായതെന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോളേജ് അധികൃതർക്കും യൂത്ത് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, തങ്ങൾക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ വിദ്യാർഥികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ചിലർ റീച്ചിനുവേണ്ടി തങ്ങളെ ബലിയാടാക്കുകയാണെന്നും ഇത് തങ്ങളുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥയെ തകർക്കുന്നതായും അവർ പറഞ്ഞു. വ്യക്തിഹത്യ തുടർന്നാൽ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം പോലീസിൽ പരാതി നൽകുമെന്നും സഹപാഠികൾ പറഞ്ഞു. Published: 19 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിതിന്റെ മരണം; സത്യം പുറത്തുകൊണ്ടുവരണമെന്ന് സഹപാഠികൾ — Math… | Boolokam