BoolokamBoolokam
നിന്ന്‌ തിരിയാനിടമില്ലാതെ വായന്തോട് കവല

നിന്ന്‌ തിരിയാനിടമില്ലാതെ വായന്തോട് കവല

M
MathrubhumiSource Link
മട്ടന്നൂർ : വായന്തോട് കവലയിൽ ആവശ്യത്തിന് സ്ഥലവും ഗതാഗത ക്രമീകരണങ്ങളും ഇല്ലാത്തത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിലെ വാഹനത്തിരക്കേറിയ കവലയാണ് വായന്തോട്. റോഡിന് വീതിയില്ലാത്തതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. To advertise here, അടുത്ത ദിവസം ഹജ്ജ് തീർഥാടനം തുടങ്ങുന്നതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുക. 4500-ലധികം പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇവരെ യാത്രയാക്കാൻ എത്തുന്നവരുടെ വാഹനങ്ങളും ഹജ്ജ് ക്യാമ്പിലേക്കുള്ള വാഹനങ്ങളും കൂടിയാകുമ്പോൾ വലിയ തിരക്കാണ് ഉണ്ടാകുക. യുദ്ധംമൂലം വിമാനസർവീസുകൾ കുറവായതിനാൽ നിലവിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും വാഹനങ്ങളുടെ എണ്ണവും കുറവാണ്. വിമാനത്താവളത്തിലേക്കും കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്കുമുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കവലയാണ് വായന്തോട്ടിലേത്. രാത്രിയിലടക്കം വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങൾ പോകുന്ന കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസും പലപ്പോഴും ഉണ്ടാകാറില്ല. അതിവേഗത്തിലാണ് രാത്രിയിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ സഞ്ചരിക്കുന്നത്. കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളോടൊപ്പം വിമാനത്താവള റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ കൂടി വരുന്നതോടെ ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ വായന്തോട് കവലയിൽ ദിശാസൂചകങ്ങൾ സ്ഥാപിക്കാനും ഗതാഗതക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. വീതി കൂട്ടി റൗണ്ട് എബൗട്ട് മാതൃകയിൽ റോഡ് നിർമിച്ച് വായന്തോട് കവലയിൽ അപകടം ഒഴിവാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. മട്ടന്നൂർ ജങ്‌ഷനിൽ റോഡ് വീതികൂട്ടി ഡിവൈഡറുകളും മറ്റും സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, വായന്തോട് ഇതിനുവേണ്ട സ്ഥലമില്ല. കണ്ണൂർ റോഡ് ടാറിങ് നടത്തിയെങ്കിലും വായന്തോട് കവലയിൽ റോഡ് വീതി കൂട്ടാനോ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്താനോ അധികൃതർ തയ്യാറായിട്ടില്ല. കല്ലേരിക്കരയിലെ വിമാനത്താവള കവാടത്തിൽ സിഗ്‌നൽ സ്ഥാപിച്ചെങ്കിലും അതിലേറെ വാഹനത്തിരക്കുള്ള വായന്തോടിനെ അവഗണിക്കുകയാണ്. വിമാനത്താവള കവാടത്തിലെ സിഗ്‌നലും ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. Published: 04 May 2026, 04:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!