നിയന്ത്രണം വിട്ട ടിപ്പർ ലോറികൾ രണ്ടിടത്ത് റെയിൽവേ ഗേറ്റ് തകർത്തു

നിയന്ത്രണം വിട്ട ടിപ്പർ ലോറികൾ രണ്ടിടത്ത് റെയിൽവേ ഗേറ്റ് തകർത്തു

M
MathrubhumiSource Link
അപകടം വെട്ടുറോഡ് റെയിൽവേ ഗേറ്റിലും കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ഗേറ്റിലും To advertise here, ഗതാഗതം തടസ്സപ്പെട്ടു കഴക്കൂട്ടം : നഗരത്തിൽ രണ്ടിടത്ത് ടിപ്പർ ലോറികൾ പാഞ്ഞുകയറി റെയിൽവേ ഗേറ്റ് തകർന്നു. വെട്ടുറോഡ് റെയിൽവേ ഗേറ്റിലും കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ഗേറ്റിലുമാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 5.45ന് വെട്ടുറോഡ് റെയിൽവേ ഗേറ്റിലാണ് ആദ്യസംഭവം. ട്രെയിൻ വരുന്നതിന് മുൻപായി സിഗ്നൽ നൽകി അടച്ച ഗേറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ഇടിച്ചുകയറിയാണ് ഒരു വശത്തെ ഗേറ്റ് തകർന്നത്. അപകടത്തെത്തുടർന്ന് പൂർണമായും തകരാറിലായ ഗേറ്റ് അടച്ചതിനെത്തുടർന്ന് ഇരുവശത്തെയും വാഹനയാത്രക്കാർ കുടുങ്ങി. കൂടാതെ മണിക്കൂറുകളോളം ഗതാഗതതടസ്സവും ഉണ്ടായി. റെയിൽവേ പോലീസും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ലോറിയുടമക്കെതിരേ കേസെടുത്തു. കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ഗേറ്റിൽ നിയന്ത്രണംവിട്ട ടിപ്പർലോറി ഇടിച്ചുകയറി ഗേറ്റ് പൂർണമായും തകർന്നു. രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.25-ഓടെയായിരുന്നു അപകടം. തീവണ്ടി കടന്നുപോകാനായി അലാറം നൽകിയശേഷം വനിതാ ഗേറ്റ്കീപ്പർ ഗേറ്റ് താഴ്ത്തുന്നതിനിടെ മുക്കോലയ്ക്കൽ ഭാഗത്തുനിന്നെത്തിയ ലോറി ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് കിഴക്കുവശത്തെ ഗേറ്റ് തകർന്നു. രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുമ്പ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ലോറി റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. അറ്റകുറ്റപ്പണികൾ തീരുന്നതുവരെ ഈ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. Published: 07 Apr 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയന്ത്രണം വിട്ട ടിപ്പർ ലോറികൾ രണ്ടിടത്ത് റെയിൽവേ ഗേറ്റ് തക… | Boolokam