മുളന്തുരുത്തി : നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണും റോഡരികിലെ വീടും മോട്ടോർസൈക്കിളും തകർത്തു. പെരുമ്പിള്ളിയിൽ തിങ്കളാഴ്ച വെളുപ്പിന് ഒരുമണിയോടെ തടത്തിമലയിൽ വിജയന്റെ വീട്ടിലേക്കാണ് കാറിടിച്ചത്. To advertise here, കാർ വൈദ്യുതിത്തൂണിലിടിച്ച ശേഷം റോഡ് നിരപ്പിനുതാഴെയുള്ള ഓടിട്ട വീടിനു മുന്നിലുണ്ടായിരുന്ന ബൈക്കിലും വീട്ടിലേക്കും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിനും നാശനഷ്ടങ്ങളുണ്ട്. വീട്ടിൽ വിജയനും ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കാറോടിച്ചിരുന്ന യുവാവിന് കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. Published: 17 Mar 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണും വീടും തകർത്തു
M
MathrubhumiSource Link
about 2 months ago