അടൂർ : നെല്ലിമൂട്ടിൽപ്പടിയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി കൈവരി തകർത്തു. ബസിനുള്ളിലേക്ക് കൈവരിയുടെ കമ്പികൾ തുളച്ചുകയറി രണ്ട് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. ലക്ഷ്മിപ്രിയ, ശശി എന്നിവർക്കാണ് പരിക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. To advertise here, തിരുവനന്തരപുരം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. സിഗ്നലിനുസമീപം എത്തിയപ്പോൾ പെട്ടെന്ന് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബ്രേക്കുനഷ്ടപ്പെട്ടപ്പോൾ ഇടിച്ചുനിർത്തിയതാണെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. അടൂരിൽനിന്നു അഗ്നിരക്ഷാസേനയെത്തി കൈവരിയുടെ കമ്പികൾ മുറിച്ചുമാറ്റി. ഫെബ്രുവരി 18-ന് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട സൂപ്പർഫാസ്റ്റ് ബസ് സിഗ്നൽ ലൈറ്റുകൾ തകർത്തിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് പുനഃസ്ഥാപിച്ചത്. Published: 30 Mar 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി
M
MathrubhumiSource Link
about 1 month ago