നിയമലംഘനങ്ങൾ; ദുബായിൽ 1230 വാഹനങ്ങൾ പിടികൂടി

നിയമലംഘനങ്ങൾ; ദുബായിൽ 1230 വാഹനങ്ങൾ പിടികൂടി

M
MathrubhumiSource Link
ദുബായ്: അമിതശബ്ദവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം എമിറേറ്റിൽ 1,230 വാഹനങ്ങൾ പിടിച്ചെടുക്കുകയും 33,372 ഗതാഗത പിഴകൾ ചുമത്തുകയും ചെയ്തു. ഇതിൽ വാഹനങ്ങൾ അനധികൃതമായി പരിഷ്കരിച്ചതുമായി ബന്ധപ്പെട്ട് 1178 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ അമിത ശബ്ദവുമായി ബന്ധപ്പെട്ട 412 കേസുകൾ, മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചതിന് 341 കേസുകൾ, ഹോൺ ദുരുപയോഗം ചെയ്തതിന് 230 കേസുകളും ഉൾപ്പെടുന്നു. മോട്ടോർ സൈക്കിളുകളുമായി ബന്ധപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്ട്രിക് ബൈക്ക്, സൈക്കിൾ എന്നിവ ഉൾപ്പെട്ട 14,094 നിയമലംഘനങ്ങളും കാമ്പയിൻ രേഖപ്പെടുത്തിയിട്ടുണ്ട്. To advertise here, പൊതുജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഡ്രൈവിങ് പെരുമാറ്റങ്ങൾ തടയുന്നതിനും താമസപ്രദേശങ്ങളിലെ ജനജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ’ക്വയറ്റ് റോഡ്‌സ്’ സംരംഭത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റാണ് ബോധവത്കരണ സംരംഭത്തിന് മേൽനോട്ടം വഹിക്കുന്നത്. ശബ്ദമലിനീകരണം കുറയ്ക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിലും സമൂഹത്തിൽ സുരക്ഷാ ബോധം ശക്തമാക്കുന്നതിലുമാണ് സംരംഭം പ്രാധാന്യം നൽകുന്നതെന്ന് വകുപ്പ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. അമിത ശബ്ദം, തെറ്റായ ഡ്രൈവിങ് രീതികൾ, വാഹനങ്ങൾ നിയമവിരുദ്ധമായി പരിഷ്കരിക്കൽ എന്നീ നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളും നിയമനടപടികളും കർശനമാക്കിയത്. നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ താമസക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. Published: 06 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമലംഘനങ്ങൾ; ദുബായിൽ 1230 വാഹനങ്ങൾ പിടികൂടി — Mathrubhumi… | Boolokam