നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഫിന്റെ മിന്നും ജയം ആഘോഷിച്ച് പ്രവാസികൾ

നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഫിന്റെ മിന്നും ജയം ആഘോഷിച്ച് പ്രവാസികൾ

M
MathrubhumiSource Link
മസ്‌കറ്റ്: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫിന്റെ മിന്നും ജയം ആഘോഷിച്ച് പ്രവാസികൾ. മസ്‌കറ്റിൽ ഇൻകാസ് പ്രവർത്തകർ ഒത്തുചേർന്ന് വിജയാഘോഷം നടത്തി. ഇൻകാസ് ആഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, കൺവീനർ അനീഷ് കടവിൽ, കുര്യാക്കോസ് മാളിയേക്കൽ, റെജി കെ. തോമസ്, നിയാസ് ചെണ്ടയാട്, ബിനീഷ് മുരളി, സന്തോഷ് പള്ളിക്കൻ, ഷാനവാസ് കടവത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.  To advertise here, കേരളത്തിലെ ജനങ്ങൾ LDF സർക്കാരിന്റെ പരാജയപ്പെട്ട ഭരണത്തിനും അഴിമതിക്കും അഹങ്കാര രാഷ്ട്രീയത്തിനും നൽകിയ ശക്തമായ തിരിച്ചടിയാണ് UDF നേടിയ ഈ വിജയം. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളെ അവഗണിച്ച് മുന്നോട്ടുപോയ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തിയ വ്യക്തമായ വിധിയെഴുത്താണ് ഇതെന്ന് അനീഷ് കടവിൽ പറഞ്ഞു. UDF മുന്നോട്ടുവച്ച ജനകീയ നയങ്ങൾക്കും, സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണ വാഗ്ദാനങ്ങൾക്കും കേരളം നൽകിയ പിന്തുണയാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും, കേരളത്തെ വികസന പാതയിൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും UDF തിരിച്ചു വരണം എന്ന് ജനങ്ങൾ തീരുമാനിച്ചു. ഈ വിജയത്തിൽ പങ്കാളികളായ എല്ലാ വോട്ടർമാർക്കും, പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും കൺവീനർ അനീഷ് കടവിൽ കൂട്ടിച്ചേർത്തു. 2021-ൽ കേരളത്തിലെ ജനങ്ങൾ ചെയ്ത തെറ്റിന് ശക്തമായ പ്രായശ്ചിത്തമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ മലയാളികൾ ചെയ്തിരിക്കുന്നതെന്ന് ചെയർമാൻ മണികണ്ഠൻ പറഞ്ഞു. പ്രളയം, നിപ്പ, കോവിഡ് ഉൾപ്പെടെയുള്ള എല്ലാ ദുരിതങ്ങളെയും രാഷ്ട്രീയ അവസരങ്ങളാക്കി മാറ്റാൻ ശ്രമിച്ച പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് ഒരിക്കൽ വശംവദരായ മലയാളികൾ, ഇത്തവണ ആ പ്രലോഭന രാഷ്ട്രീയത്തെ അടിമുടി തൂത്തെറിഞ്ഞിരിക്കുകയാണ്. മലയാളികളുടെ മനസ്സിൽ സൂക്ഷിക്കുന്ന മതേതരത്വവും ജനാധിപത്യ വിശ്വാസങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ വിജയമാണ് യുഡിഎഫിന് ലഭിച്ചത്. എല്ലാ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: UDF secures a major victory in the 2026 Kerala Assembly elections., Muscat-based INCC members held a formal celebration for the win., The result is interpreted as a public mandate against the previous LDF government's corruption., Voters prioritized democratic values and sustainable development policies. Published: 04 May 2026, 11:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!