മറയൂർ : തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി കേരള- തമിഴ്നാട് അതിർത്തികളിൽ 24 മണിക്കൂർനേരം പരിശോധന കർശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചിന്നാർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കർശന പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. To advertise here, ഇടുക്കി ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധനകൾക്ക് വിധേയമാക്കി. സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവിനായി അന്യസംസ്ഥാനങ്ങളിൽ വ്യാപകമായി പണം എത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. പോലീസ് ഒബ്സർവർ ആയ ഉത്തർപ്രദേശ് കേഡറിലുള്ള ഡി.ഐ.ജി. പവൻകുമാർ മറയൂർ, കാന്തല്ലൂർ മേഖലയിലുള്ള പോളിങ് സ്റ്റേഷനുകൾ പരിശോധിച്ചു. മൂന്നാർ ഡിവൈ.എസ്.പി. എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ അനുഗമിച്ചു. Published: 03 Apr 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തികളിൽ കർശനപരിശോധന
M
MathrubhumiSource Link
about 1 month ago