നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണം ശബ്ദഘോഷങ്ങൾ ഇനി മൂന്നുദിവസംകൂടി

നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണം ശബ്ദഘോഷങ്ങൾ ഇനി മൂന്നുദിവസംകൂടി

M
MathrubhumiSource Link
അടൂർ : വികസനങ്ങൾ ഊന്നിപ്പറഞ്ഞും വികസനമുരടിപ്പ് ഉയർത്തിക്കാട്ടിയും നാടൻ പാട്ടുകളും പാരഡി ഗാനങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങൾ. കലാജാഥകൾ, തെരുവുനാടകങ്ങൾ, കാൽനട ജാഥകൾ, റോഡ് ഷോകൾ, ഫ്ലക്സുകൾ, പോസ്റ്ററുകൾ തുടങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെ മൂന്നുമുന്നണികളും സജീവമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള കൂടുതൽ പദ്ധതികളുമായി മുന്നണികൾ മത്സരിക്കുകയാണ്. ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. To advertise here, നിലവിൽ നടക്കുന്ന സ്ഥാനാർഥി സ്വീകരണ പരിപാടികൾ അവസാനഘട്ടത്തിലാണ്‌. കഴിഞ്ഞ രണ്ടു ദിവസമായിട്ടുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരുടെ വരവ് അടൂരിലെ പ്രചാരണത്തിന് പുത്തൻ മുഖമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ.പന്തളം പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിഹാർ എം.എൽ.എ.‌യും ഗായികയുമായ മൈഥിലി താക്കൂർ പങ്കെടുത്തു. ഏനാത്ത് ഇളങ്ങമംഗലത്ത് മൈഥിലി താക്കൂർ അയ്യപ്പഭക്തിഗാനം ആലപിച്ചാണ് പ്രചാരണത്തിൽ പങ്കെടുത്തത്. എൽ.ഡി.എഫ്. സ്ഥാനാർഥി പ്രിജി കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് അടൂരിൽ നടന്ന വനിതാ റാലിയിൽ സി.പി.ഐ. നേതാവ് ആനിരാജ സംസാരിച്ചു. ഞായറാഴ്ച യു.ഡി.എഫ്. സ്ഥാനാർഥി സി.വി.ശാന്തകുമാറിന്റെ പ്രചാരണത്തോടനുബന്ധിച്ച് അടൂർ നഗരസഭ പ്രദേശത്ത് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര, ആന്റോ ആന്റണി എം.പി. എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഷോ ഉണ്ടാകും. പന്തളത്ത് ഷാഫി പറമ്പിൽ എം.പി.യുടെ പ്രചാരണവും യു.ഡി.എഫ്.‌ നടത്തുന്നുണ്ട്. ഇങ്ങനെ പോകുന്നു അടൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം. എൽ.ഡി.എഫ്. സ്ഥാനാർഥി പ്രിജി കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് അടൂരിൽ നടന്ന വനിതാറാലി Published: 05 Apr 2026, 12:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണം ശബ്ദഘോഷങ്ങൾ ഇനി മൂന്നുദിവസംകൂ… | Boolokam