Money Desk Last Updated: 06 Apr 2026, 10:26 am IST പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ' നിഷ്പക്ഷ' (ന്യൂട്രൽ) നിലപാട് സ്വീകരിക്കാനാണ് സാധ്യത. പ്രതീകാത്മക ചിത്രം | Photo: AFP ആ ഗോള അനിശ്ചിതത്വങ്ങൾക്കിടെ ഇത്തവണത്തെ പണനയ യോഗത്തിലും ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധി, അസംസ്‌കൃത എണ്ണ വില വർധന, എൽ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. രൂപയുടെ മൂല്യം നിലനിർത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാകും റിസർവ് ബാങ്ക് ഊന്നൽ നൽകുക. To advertise here, കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുമ്പ് റിപ്പോ നിരക്ക് 5.50 ശതമാനത്തിൽനിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ' നിഷ്പക്ഷ' (ന്യൂട്രൽ) നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്തുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം. പണനയ സമിതിയോഗം എട്ടിനാണ് അവസാനിക്കുക. വെല്ലുവിളികൾ ഇറാൻ-ഇസ്രായേൽ സംഘർഷവും എണ്ണവിലയും ഇറാനിലെ യുദ്ധം ആഗോള വിപണിയിൽ വലിയ ആഘാതമുണ്ടാക്കുന്നുണ്ട്. പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. രാജ്യത്തെ ഇറക്കുമതി ചെലവ് കൂട്ടാനും ഗതാഗത-ഉത്പാദന ചെലവുകൾ വർധിക്കാനും ഇതിടയാക്കും. സൂപ്പർ എൽ നിനോ പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കാലവർഷത്തെ ദോഷകരമായി ബാധിച്ചേക്കാം. ദുർബലമായ കാലവർഷം കാർഷിക വിളവെടുപ്പിനെ ബാധിക്കുകയും അതുമൂലം ഭക്ഷ്യവില കൂടാനിടയാക്കുകയും ചെയ്യും. രൂപയുടെ മൂല്യത്തകർച്ച അനിശ്ചിതത്വം മൂലം രൂപയുടെ മൂല്യം റെക്കോഡ് ഇടിവുണ്ടായി. യുഎസ് ഡോളറിനെതിരെ 95 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഇക്കാര്യം കണക്കിലെടുത്ത് മൂലധനം വിദേശത്തേക്ക് ഒഴുകുന്നത് തടയാൻ ആർ.ബി.ഐ പ്രത്യേക നടപടികൾ സ്വീകരിച്ചേക്കാം. സ്വർണം ഉൾപ്പടെയുള്ളവയുടെ ഇറക്കുമതി തീരുവ വർധിപ്പിക്കുക, എണ്ണക്കമ്പനികൾക്ക് വിപണിയെ ആശ്രയിക്കാതെ നേരിട്ട് ഡോളർ ലഭ്യമാക്കാൻ സംവിധാനം (FX swap window) ഒരുക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചേക്കും. സാമ്പത്തിക വളർച്ച സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. 2026-27 (ഒന്നാം പകുതി) 2026-27 (രണ്ടാം പകുതി) ജി.ഡി.പി വളർച്ച 6.9% 7.0% പണപ്പെരുപ്പം (Inflation) 4.0% 4.2% ആർ.ബി.ഐ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ വായ്പയെടുത്തവർക്ക് ഗുണകരമാകും നിക്ഷേപകർക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കുകയുമില്ല. ഭവന, വാഹന വായ്പകളുടെ ഇ.എം.ഐ കൂടാൻ സാധ്യതയില്ല. വായ്പാ ചെലവിൽ സ്ഥിരതയുണ്ടാകുന്നത് പുതിയ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ബിസിനസ് മേഖലയെ സഹായിക്കും. Content Highlights: Repo rates expected to remain stable throughout 2026., Focus on managing rupee volatility and bond yields., Geopolitical tensions and oil prices remain primary inflation risks., Neutral stance adopted to balance growth and inflation targets., EMI stability for home and auto loan borrowers. Published: 06 Apr 2026, 10:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിരക്കിൽ മാറ്റംവരുത്തിയേക്കില്ല, രൂപയുടെ മൂല്യവും കടപ്പത്ര ആദായവും നിയന്ത്രിക്കാൻ നടപടികൾ
M
MathrubhumiSource Link
about 1 month ago