ഷാർജ : എമിറേറ്റിലെ നിരാലംബരായ കുടുംബങ്ങളെ പുണ്യമാസത്തിൽ സഹായിക്കാൻ ‘ഫുഡ് ബാസ്കറ്റ്’ സംരംഭത്തിന് തുടക്കമിട്ട് ഷാർജ അസറ്റ് മാനേജ്‌മെന്റ് (എസ്.എ.എം.). ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമാണ് എസ്.എ.എം. To advertise here, കുടുംബങ്ങൾക്ക് അത്യാവശ്യമുള്ള 12 ഭക്ഷ്യ, പാനീയങ്ങളാണ് ബാസ്കറ്റിലുള്ളത്. റംസാനിൽ സാമൂഹിക ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ ശക്തമാക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. ഷാർജ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. അർഹരായവർക്ക് സഹായമെത്തിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് എസ്.എ.എമ്മിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും ഉപഭോക്തൃ അനുഭവ വിഭാഗത്തിന്റെയും സി.ഇ.ഒ. സലിം അൽ മിദ്ഫ പറഞ്ഞു. മാനുഷിക സംരംഭങ്ങളിൽ ഞങ്ങളുടെ ജീവനക്കാർ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. സുസ്ഥിര വികസനത്തെ പിന്തുയ്ക്കുന്ന സംരംഭങ്ങൾ തുടങ്ങാനും അവ നടപ്പാക്കാനും അതീവ പ്രാധാന്യം നൽകുന്നുണ്ട്- അൽ മിദ്ഫ പറഞ്ഞു. Published: 18 Mar 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിരാലംബരായ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ‘ഫുഡ് ബാസ്കറ്റ് ’
M
MathrubhumiSource Link
about 2 months ago