കൈപ്പട്ടൂർ : നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പഞ്ചായത്തിന്റെ സൂചനാബോർഡും വെച്ചു. എന്നിട്ടും നരിയാപുരം-കൈപ്പട്ടൂർ റോഡിൽ തണുങ്ങാട്ട് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളുന്നതിന് ശമനമൊന്നുമില്ല. To advertise here, ദുർഗന്ധം കാരണം ഇതുവഴി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ ചാക്കിൽ കെട്ടിയ മാലിന്യവുമായി എത്തുന്നവർ റോഡരികിൽ മാലിന്യം തള്ളുകയാണ് പതിവ്. ഈ പ്രദേശം വിജനമായതും സമീപത്ത് വീടുകളൊന്നും ഇല്ലാത്തതും മാലിന്യം തള്ളുന്നവർക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. വീട്ടിൽനിന്നുള്ള മാലിന്യത്തിന് പുറമേ കക്കൂസ് മാലിന്യവും അറവ് മാലിന്യവും ഇവിടെ വലിച്ചെറിയുന്നുണ്ട്. ദുർഗന്ധം കാരണം മൂക്ക് പൊത്തിയാണ് ഇതുവഴി കാൽനട യാത്രികർ പോകുന്നത്. ഒഴിഞ്ഞ മദ്യകുപ്പികൾ, പ്ലാസ്റ്റിക്ക് കവറിലാക്കിയ ഭക്ഷ്യാവശിഷ്ടങ്ങൾ, നാപ്കിനുകൾ, കോഴിമാലിന്യം, അറവ് മാലിന്യം, പൊളിച്ച കെട്ടിടങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടം തുടങ്ങിയവയെല്ലാം പാതയോരത്ത് തള്ളുന്നുണ്ട്. ഇതിന് പുറമേ രാത്രി ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യവും തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഏതാനും വർഷം മുൻപ് ഇവിടെ ‘മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹം’ എന്ന ബോർഡ് വെയ്ക്കുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നശിച്ച് പോയതല്ലാതെ സാമൂഹികവിരുദ്ധരുടെ മാലിന്യം തള്ളലിന് കുറവൊന്നുമുണ്ടായില്ല. Published: 31 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിരീക്ഷണവും പ്രതിരോധവും ഫലം കണ്ടില്ല; മാലിന്യം തള്ളുകയാണ്
M
MathrubhumiSource Link
about 1 month ago