മോസ്കോ: നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് റഷ്യ 3.5 കോടി റൂബിൾ (ഏകദേശം 3.96 കോടി രൂപ) പിഴ ചുമത്തി. റഷ്യൻ വാർത്താ ഏജൻസിയായ ഇന്റർഫാക്സ് ആണ് 2026 മാർച്ച് 16 തിങ്കളാഴ്ച ഈ വിവരം റിപ്പോർട്ട് ചെയ്തത്. To advertise here, റഷ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ടെലിഗ്രാം, നിയമവിരുദ്ധവും തീവ്രവാദപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി മാറുന്നു എന്ന് റഷ്യൻ അധികൃതർ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ടെലിഗ്രാം അധികൃതർ നിഷേധിച്ചു. സർക്കാർ നിയന്ത്രിത ആപ്പായ മാക്സിലേക്ക് (MAX) ഉപഭോക്താക്കളെ നിർബന്ധിതമായി മാറ്റുന്നതിന്റെ ഭാഗമായി, തങ്ങളുടെ സേവനങ്ങളെ തടസ്സപ്പെടുത്താനാണ് റഷ്യ ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നതെന്ന് ടെലിഗ്രാം കുറ്റപ്പെടുത്തി. അനാവശ്യമായ പിഴകൾ ചുമത്തി സ്വതന്ത്രമായ ആശയവിനിമയത്തെ തടയാനാണ് സർക്കാർ നീക്കമെന്നും ടെലിഗ്രാം വക്താക്കൾ അറിയിച്ചു. Content Highlights: Russia has fined Telegram 35 million rubles ($432,366) for failing to remove prohibited content, a move Telegram claims is a strategy to force users onto the state-controlled messaging app, MAX. Published: 16 Mar 2026, 07:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല: ടെലിഗ്രാമിന് റഷ്യ വൻതുക പിഴ ചുമത്തി
M
MathrubhumiSource Link
about 2 months ago