നിറക്കാഴ്ചകളുമായി ആമക്കാവ് പൂരം ആഘോഷിച്ചു

നിറക്കാഴ്ചകളുമായി ആമക്കാവ് പൂരം ആഘോഷിച്ചു

M
MathrubhumiSource Link
കൂറ്റനാട് : 25 ആനകളെ അണിനിരത്തിയുള്ള കൂട്ടിയെഴുന്നള്ളിപ്പ്, വർണചാരുതയേകി നാട്ടുവേലകളും പ്രഗല്‌ഭ കലാകാരന്മാരുടെ താളമേളങ്ങളും... 96 ദേശങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന പെരിങ്ങോട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവപ്രേമികൾക്ക് ആവേശക്കാഴ്ചയൊരുക്കി. നാട്ടുകലകളുടെയും ക്ഷേത്രവാദ്യകലകളുടെയും മത്സരക്കാഴ്ചകൾ നിറയുന്ന ആമക്കാവ് പൂരപ്പൊലിമ ആസ്വദിക്കാൻ ഉത്സവപ്രേമികൾ ആമക്കാവിലേക്ക് ഒഴുകിയെത്തി. To advertise here, രാവിലെ മുതൽ നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വമേകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദേവസ്വം കമ്മിറ്റിയുടെ പൂരം അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. വൈകീട്ടോടെ 15 ഉപകമ്മിറ്റികളുടെ ആനപ്പൂരങ്ങൾ ക്ഷേത്രനടയിലെത്തി. വൈകീട്ട് വിവിധ കമ്മിറ്റികളുടെ ആന, പഞ്ചവാദ്യം, മേളം, കാവടിയാട്ടം എന്നിവയോടെ കാവ്കയറി. വൈകീട്ട് എട്ടുമുതൽ വിവിധ കമ്മിറ്റികളുടെ ശിങ്കാരിമേളങ്ങളും കലാരൂപങ്ങളും ക്ഷേത്രനടയിലെത്തി കൊട്ടിതിമർത്തു. നൂറിൽപരം വാദ്യകലാകാരന്മാർ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പ് ഉത്സവപ്രേമികൾക്ക് ആവേശമായി. പ്രാദേശിക പൂരങ്ങളുടെ വരവിനുശേഷം നാട്ടുകലകളും വലിയ തേരിലേറിയ പരമ്പരാഗത വേലകളും ക്ഷേത്രമൈതാനിയിൽ നിറഞ്ഞു. കരിങ്കാളികൾ, പൂതൻ കളികൾ, തിറ, മൂക്കാൻ ചാത്തൻ, വിവിധ വേഷങ്ങൾ, ചെറുതും വലുതുമായ തേരുകൾ, ചെണ്ടമേളങ്ങൾ എന്നിവ ഉത്സവത്തിന് അഴകായി. വെടിക്കെട്ടുമുണ്ടായി. Published: 14 Mar 2026, 03:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിറക്കാഴ്ചകളുമായി ആമക്കാവ് പൂരം ആഘോഷിച്ചു — Mathrubhumi | B… | Boolokam