കുഴൽമന്ദം : നിവേദ്യയുടെ സ്വർണക്കുതിപ്പ് ഇനി സ്വന്തം വീട്ടിൽ നിന്നാകും. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ നേടിയ തേങ്കുറുശ്ശി തായങ്കാവ് കരിമ്പാങ്കുളങ്ങരയിൽ കെ. നിവേദ്യയ്ക്ക് കെ.എസ്.ടി.എ. നിർമിച്ച വീട് കൈമാറി. ദേശീയ സ്‌കൂൾ കായികമേളയിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും 4x400 മീറ്റർ റിലേയിൽ സ്വർണവും നിവേദ്യ നേടിയിരുന്നു. അഭിനന്ദിക്കാനെത്തിയ മന്ത്രി ശിവൻകുട്ടി, നിവേദ്യയ്ക്ക് നല്ല വീടില്ലെന്ന് അറിഞ്ഞപ്പോൾ വീട് വെച്ചുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വടവനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിവേദ്യ. തേങ്കുറുശ്ശി തായങ്കാവ് കരിമ്പാംകുളങ്ങര വീട്ടിൽ ശാന്തിയുടെ മകളാണ്. മുത്തശ്ശൻ ചന്ദ്രൻ, മുത്തശ്ശി ശ്യാമള, അമ്മാവൻ സഞ്ജു എന്നിവരുടെ സംരക്ഷണയിലാണ് ഇവർ. തേങ്കുറുശ്ശി സൂര്യകിരൻ അക്കാദമിയിലെ അജയകുമാറാണ് പരിശീലകൻ. To advertise here, ജനുവരി 17-ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് വീടിന് തറക്കല്ലിട്ടത്. 569 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീട്ടിൽ രണ്ട് കിടപ്പുമുറിയും അടുക്കളയും സിറ്റൗട്ടും ഉണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി താക്കോൽ നൽകി. സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി, വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ, ജില്ലാ പ്രസിഡന്റ് എ.എം. അജിത്ത്, സെക്രട്ടറി കെ. അജില, എം. സാജോ ജോൺ, പി.ജി. ഗിരീഷ് കുമാർ, എം.ആർ. മഹേഷ് കുമാർ, കെ. പ്രസാദ്, എം. ഗീത എന്നിവർ സംസാരിച്ചു. Published: 07 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിവേദ്യയ്ക്ക് കെ.എസ്.ടി.എ. വീടുവെച്ചു നൽകി
M
MathrubhumiSource Link
about 1 month ago