Last Updated: 29 March 2026, 02:24 PM IST ജി.കെ.ചെസ്റ്റർട്ടന്റെ ദി ഡോങ്കി എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ വര: ഷിജു ജോർജ് To advertise here, ദുഃ ശ്ശകുനങ്ങളുടെ അസഹനീയ സാന്നിധ്യം രാക്ഷസീയ മുഹൂർത്തം വല്ലാത്തൊരു കാലം. എന്റെ ജനനത്തെപ്പറ്റി ഭീതിയോടെയേ ചിന്തിക്കാനാവൂ. വികൃതമായ ആകാരം ഒരു കോമാളിക്കോലം. ഭാരം ചുമക്കാനും പരിഹാസ്യനാകാനും അടിയേൽക്കാനും പട്ടിണികിടക്കാനും വിധിക്കപ്പെട്ട ഭ്രഷ്ടൻ. മറുത്തുരിയാട്ടം പാടില്ല ആർക്കറിയണം എന്റെ കരളിന്റെ കനൽ? പരക്ലേശവിവേകമില്ലാത്തവർ അറിയണം എനിക്കുമുണ്ടൊരു നല്ല കാലം. അതിന്റെ ആർത്തനാദം അകലെ കേൾക്കാം സൗമ്യമാണ്, അത് ദൃഢവുമാണ്. സാന്ത്വനമായി ഈ നിസ്വന്റെ ചെവികളെ തലോടുന്നുണ്ടത്. എന്റെ പാതയിൽ ഒലീവിലത്തളിരുകൾ നിരത്തിയിരിക്കുന്നു. ഒരു രാജകീയ വരവേൽപ്പ്. മർദ്ദിതന്റെ വിമോചനത്തിന് രക്ഷകൻ വരും. വര: ഷിജു ജോർജ് ഈ ഭ്രഷ്ടനെയാകും അവൻ വാഹനമാക്കുക. അവനു നൽകുന്ന ഓശാനഗീതം എനിക്കും സൗഖ്യഗീതമാകും. ക്രിസ്തു നൽകുന്ന മോചനം ജന്തുക്കൾക്കും ജന്തുക്കളായി അടിമത്തം പേറുന്ന തിരസ്‌കൃത മനുഷ്യർക്കും ഭൂമിയ്ക്കും ആകാശത്തിനും വായുവിനും വെള്ളത്തിനും ഒക്കെയുള്ളതാണ്. ക്രിസ്തുവിൽ സഫലമാകുന്ന സമ്പൂർണ പാരിസ്ഥിതിക വിമോചനം. Content Highlights: Reflects on the humble nature of the donkey as a symbol of the marginalized., Connects Christ's entry into Jerusalem to universal ecological and human liberation., Highlights the contrast between societal rejection and divine acceptance., Provides a profound Malayalam translation of G.K. Chesterton’s classic work. Published: 29 Mar 2026, 02:24 pm IST ABOUT THE AUTHOR കോഴിക്കോട് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ. വിദ്യാഭ്യാസ വിചക്ഷണൻ. എഴുത്തുകാരൻ, പ്രഭാഷകൻ. . Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിസ്വന്റെ നിർവൃതി | ജി.കെ.ചെസ്റ്റർട്ടന്റെ കവിത
M
MathrubhumiSource Link
about 1 month ago