വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കരയ്ക്കു സമീപം പാഞ്ഞെത്തിയ പാഴ്‌സൽ ലോറി നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിച്ചു. അപകടസമയത്ത് വാഹനങ്ങൾക്കിടയിൽപ്പെട്ട യുവാവ് മരിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ, ഈറോഡ് ഗോപിചെട്ടിപ്പാളയം നെഹ്‌റു സ്ട്രീറ്റ് ശശികുമാർ (41) ആണ് മരിച്ചത്. പാഴ്‌സൽ ലോറിയുടെ ഡ്രൈവർ തെന്നിലാപുരം കല്ലേത്തുങ്കൽ വീട്ടിൽ വേണുകുമാറിന് (60) പരിക്കേറ്റു. ബുധനാഴ്ച പകൽ 11.45-നാണ് അപകടം. തൃശ്ശൂർ ഭാഗത്തുനിന്ന് വരികയായിരുന്നു പാഴ്‌സൽ ലോറി. പന്നിയങ്കര സ്‌കൂളിനു സമീപമുള്ള വളവിൽ നിയന്ത്രണംവിട്ട പാഴ്‌സൽ ലോറി റോഡരികിൽ നിർത്തിയ മിനിലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ മിനിലോറി നിരങ്ങി നീങ്ങി അതിന്റെ മുന്നിൽ നിർത്തിയിരുന്ന ചരക്കുലോറിയുടെ പിന്നിലിടിച്ച് ഞെരിഞ്ഞമർന്നു. മിനിലോറിയിൽ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവായി. ഇതിലുണ്ടായിരുന്ന രണ്ടുപേർ വാഹനം നിർത്തി സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് തന്റെ ലോറിയുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ശശികുമാർ അപകടത്തിൽപ്പെട്ടത്. To advertise here, മിനിലോറിയുടെ അടിയിലാണ് ശശികുമാർ കിടന്നിരുന്നത്. നാട്ടുകാരും വടക്കഞ്ചേരി പോലീസും ഹൈവേപോലീസും വടക്കഞ്ചേരി അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. െക്രയിനുപയോഗിച്ച് ലോറി ഉയർത്തിയാണ് ശശികുമാറിനെ പുറത്തെടുത്തത്. ആറുവരിപ്പാതയുടെ പരിപാലനച്ചുമതലയുള്ള കരാർ കമ്പനിയുടെ ആംബുലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ വേണുകുമാറിനെ മറ്റൊരു ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തിയിൽ മിനിലോറിയുടെ പിൻവശത്തെ ചക്രങ്ങൾ ആക്‌സിലോടുകൂടി വേർപെട്ടുപോയി. കാബിൻ പൂർണമായി തകർന്നു. ടാങ്ക് പൊട്ടി ഡീസൽ പുറത്തേക്കൊഴുകി. വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി ഡീസലൊഴുകിയ സ്ഥലത്തിനു മുകളിൽ മണൽ വാരിയിട്ട് അപകടസാധ്യത ഒഴിവാക്കി. തുടർന്ന് ക്രെയിനുപയോഗിച്ച് ലോറികൾ സ്ഥലത്തുനിന്ന് നീക്കി. ശശികുമാറിന്റെ മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അച്ഛൻ: പരേതനായ ഷൺമുഖസുന്ദരം. അമ്മ: കമലം. ഭാര്യ: ദിബില. മക്കൾ: ഷെറിൻ, ഷാരോൺ. Published: 23 Apr 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിർത്തിയിട്ട മിനിലോറിയുടെ പുറകിൽ പാഴ്‌സൽ ലോറിയിടിച്ച് യുവാവ് മരിച്ചു
M
MathrubhumiSource Link
17 days ago