അരൂർ : ദേശീയപാതയോരത്ത് നിർത്തിയിട്ട് സാമഗ്രികൾ കയറ്റുകയായിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സാർഥം പോയി മടങ്ങുകയായിരുന്ന കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ അവലൂക്കുന്ന് പ്ലാശ്ശുകുളങ്ങരവേലി വീട്ടിൽ ചക്രപാണി (79), ഭാര്യ അമ്മിണി (69), മകൻ റൗഷാൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ എരമല്ലൂരിന് വടക്ക് പിള്ളമുക്കിനു സമീപം ദേശീയപാതയുടെ കിഴക്ക് ഭാഗത്തായിരുന്നു അപകടം. To advertise here, ലോറിയുടെ പിന്നിലെ ടയറിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻഭാഗമാകെ തകർന്നു. എഴുപുന്ന പഞ്ചായത്തിന്റെ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചക്രപാണിയെ അബോധാവസ്ഥയിൽ പ്രതികരണം നഷ്ടപ്പെട്ട നിലയിലായിരുന്നു എത്തിച്ചത്. ഉടൻതന്നെ സി.പി.ആർ. നൽകുകവഴിയാണ് പൾസ് വീണ്ടെടുത്തത്. ഇദ്ദേഹത്തെ പിന്നീട് ഐ.സി.യു.വിലേക്ക് മാറ്റി. അപകടം നടന്നയുടൻ ഓടിയെത്തിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ അരൂരിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. Published: 27 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago