നിർധനകുടുംബത്തിന് സ്വപ്നവീടൊരുക്കാൻലയൺസ് ക്ലബ്‌ തൊടുപുഴ ഗോൾഡൻ

നിർധനകുടുംബത്തിന് സ്വപ്നവീടൊരുക്കാൻലയൺസ് ക്ലബ്‌ തൊടുപുഴ ഗോൾഡൻ

M
MathrubhumiSource Link
തൊടുപുഴ : നിർധന കുടുംബത്തിന് സ്വപ്നവീടൊരുക്കാൻ ലയൺസ് ക്ലബ്. To advertise here, ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട്‌ 318 സിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന സ്വപ്നവീട് പദ്ധതിയിലാണ് വാടകവീട്ടിൽ കഴിയുന്ന വിധവയും രണ്ട് പെൺമക്കളും അടങ്ങുന്ന നിർധന കുടുംബത്തിന് സ്ഥലം വാങ്ങി വീടുവെച്ചുനൽകുന്നത്. മാതൃഭൂമി നൽകിയ വാർത്തയിലൂടെയാണ് ഈ കുടുംബത്തിന്റെ ദുരിതം പുറംലോകം അറിഞ്ഞത്. വീടുവെച്ചുനൽകാനുള്ള പ്രവർത്തനത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ നിർവഹിച്ചു. ലയൺസ് ക്ലബ്‌ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ്‌ ഷിബു സി. നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സജി ചമേലി, വർഗീസ് ജോസഫ്, നുബു, സൈജൻ സ്റ്റീഫൻ, സി.സി. അനിൽകുമാർ, എൻ. ആനന്ദ്, അഡ്വ. പി.എസ്. രാജേഷ്, വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട്‌ 318 സിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന സ്വപ്നവീട് പദ്ധതിയിൽ നിർധനകുടുംബത്തിന് വീടുവെച്ചുനൽകാനുള്ള പ്രവർത്തനത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ നിർവഹിക്കുന്നു Published: 23 Mar 2026, 01:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർധനകുടുംബത്തിന് സ്വപ്നവീടൊരുക്കാൻലയൺസ് ക്ലബ്‌ തൊടുപുഴ ഗോൾ… | Boolokam