എരമംഗലം : പുത്തൻപള്ളിയെയും ചെറവല്ലൂരിനെയും ബന്ധിപ്പിക്കുന്ന, നിർമാണത്തിലിരിക്കുന്ന ചെറവല്ലൂർ ബണ്ട് റോഡ് തകർച്ചയിൽ. പൊന്നാനി കോൾപ്പടവിലെ നൂണക്കടവ് പാടശേഖരത്തിന്റെ കുറുകെയാണ് സംസ്ഥാന സർക്കാർ എട്ടു കോടി രൂപ ചെലവഴിച്ച് ബണ്ട് റോഡ് കം ബ്രിഡ്ജ് നിർമാണം നടത്തുന്നത്. ബണ്ടുറോഡിന്റെ ഇരുവശത്തും കരിങ്കല്ല് ഭിത്തികെട്ടി മണ്ണ് നിറയ്ക്കുന്നതിനിടെയാണ് റോഡിന്റെ ഒരുഭാഗം താഴുകയും മറ്റിടങ്ങളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തത്. ചൊവ്വാഴ്ച മുതൽ ബണ്ടുറോഡിന്റെ പലഭാഗത്തായി ചെറിയ വിള്ളലുകൾ രൂപപ്പെട്ടതായി കർഷകർ പറയുന്നു. ചെറവല്ലൂർ ബണ്ട് റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് ഭരണസമിതി നേരത്തെ രംഗത്ത് വന്നിരുന്നു. ബണ്ടുറോഡ് നിർമാണത്തിൽ കോൾ കർഷകരുടെപോലും അഭിപ്രായം തേടിയില്ലെന്നും ആക്ഷേപമുണ്ട്. പൊതുമരാമത്ത് റോഡ് ആൻഡ് ബ്രിഡ്ജ് വിഭാഗത്തിനാണ് നിർമാണച്ചുമതല. To advertise here, Published: 23 Apr 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിർമാണത്തിലുളള ചെറവല്ലൂർ ബണ്ട് റോഡ് തകർച്ചയിൽ
M
MathrubhumiSource Link
17 days ago