നിർമാണത്തിലെ അപാകം; ചുള്ളാളം വളവിൽ അപകടം പതിവ്‌

നിർമാണത്തിലെ അപാകം; ചുള്ളാളം വളവിൽ അപകടം പതിവ്‌

M
MathrubhumiSource Link
രണ്ടു മാസത്തിനിടെ എട്ടുപേർക്ക് പരിക്കേറ്റു To advertise here, പനവൂർ : പുത്തൻപാലം-വെള്ളാഞ്ചിറ-വെഞ്ഞാറമൂട് റോഡിൽ ചുള്ളാളം വളവ് അപകടത്തുരുത്തായി മാറി. മാസവും കുറഞ്ഞത് ഇവിടെ അഞ്ച് അപകടമെങ്കിലും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട സ്‌കൂൾ ബസ് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. പനവൂർ-വെള്ളാഞ്ചിറ റോഡിലെ അപകടകരമായ വളവുകളുള്ള സ്ഥലമാണ് ചുള്ളാളം. കൊടുംവളവും കുത്തനെയുള്ള ഇറക്കവും അപകടത്തിന് ആക്കം കൂട്ടുന്നു. അപകടം കുറയ്ക്കുന്നതിനായി നിരത്തിലെ പലഭാഗങ്ങളിലും പൊതുമരാമത്ത് സുരക്ഷാവേലികൾ സ്ഥാപിച്ചെങ്കിലും അതൊന്നും പ്രശ്‌ന പരിഹാരത്തിന് കാരണമാകുന്നില്ല. രണ്ടു മാസത്തിനിടെ എട്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. റോഡിന്റെ ഇറക്കവും വളവും ചരിവും ഒന്നിച്ചു വരുന്നതിനാൽ പെട്ടെന്ന് അപകടമുണ്ടാകുന്നു. വളവുള്ള ഭാഗത്ത് പൊടുന്നനെ ബ്രേക്ക് ചെയ്യുമ്പോഴാണ് മിക്ക വാഹനങ്ങളും കുഴിയിലേക്കു മറിയുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗം ഇടപെട്ട് വെള്ളാഞ്ചിറ വളവിന്റെ അപകടക്കെണി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവുവിളക്കുകൾ ഇല്ലാത്തത് രാത്രിയിൽ അപകടസാധ്യത കൂട്ടുന്നു. വാഹനങ്ങൾ ഉപേക്ഷിക്കുന്നു വളവിൽ അപകടത്തിൽപ്പെടുന്ന വണ്ടികൾ ഉടമകൾ ഇവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ റോഡ് അപകടങ്ങളുടെ കണക്കെടുത്താൽ വെള്ളാഞ്ചിറ മുതൽ ചുള്ളാളം വരേയുള്ള അപകടങ്ങളാണ് ഏറേയും. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുക, കേസുകൾക്ക് സാക്ഷി പറയുക എന്നിങ്ങനെ നീളുന്നു പരിസരവാസികളുടെ ബുദ്ധിമുട്ടുകൾ. എസ്.ശരത്ത്, നാട്ടുകാരൻ. Published: 17 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർമാണത്തിലെ അപാകം; ചുള്ളാളം വളവിൽ അപകടം പതിവ്‌ — Mathrubhu… | Boolokam