നിർമിതബുദ്ധിയിൽ ഇനി എന്ത് ചെയ്യും? ആപ്പിൾ വാർഷിക ഡെവലപ്പർ കോൺഫറൻസ് ജൂൺ എട്ടിന്

നിർമിതബുദ്ധിയിൽ ഇനി എന്ത് ചെയ്യും? ആപ്പിൾ വാർഷിക ഡെവലപ്പർ കോൺഫറൻസ് ജൂൺ എട്ടിന്

M
MathrubhumiSource Link
ആപ്പിളിന്റെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (ഡബ്ല്യു.ടി.ഒ.) 2026 ജൂൺ 8 മുതൽ 12 വരെ നടക്കുമെന്ന് കമ്പനി അറിയിച്ചു. പ്രധാനമായും ഓൺലൈൻ വഴി നടക്കുന്ന ഈ പരിപാടിയിൽ ആപ്പിൾ പ്ലാറ്റ്‌ഫോമുകളിലെ പുതിയ സോഫ്റ്റ്‌വെയറുകൾ, ഡെവലപ്പർ ടൂളുകൾ എന്നിവയ്‌ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ കമ്പനിയുടെ പുരോഗതികളും അവതരിപ്പിക്കും. To advertise here, ഉദ്ഘാടന ദിവസം ആപ്പിൾ പാർക്കിൽ നേരിട്ട് പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഡെവലപ്പർമാർക്കും വിദ്യാർഥികൾക്കും അവസരമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മറ്റ് കമ്പനികളിൽനിന്നുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. വോയ്‌സ് അസിസ്റ്റന്റായ സിരിയുടെ (Siri) നവീകരണത്തിലെ കാലതാമസവും എഐ ടൂളുകളുടെ ആദ്യഘട്ടത്തിലെ പോരായ്മകളും ആപ്പിളിന് വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ വർഷത്തെ ഡെവലപ്പേഴ്‌സ് കോൺഫറൻസ് ദൈനംദിന ജീവിതത്തിൽ ഉപകരിക്കുന്ന ചെറിയ മാറ്റങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതുകൂടാതെ, ആപ്പിൾ മാപ്‌സിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് കമ്പനിയെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. സേവനങ്ങളിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ആപ്പിൾ മ്യൂസിക്, ഐക്ലൗഡ് തുടങ്ങിയ സേവനങ്ങളിൽനിന്നുള്ള വരുമാനം കഴിഞ്ഞ പാദത്തിൽ 3001 കോടി ഡോളർ എന്ന റെക്കോർഡിൽ എത്തിയിരുന്നു. മാപ്‌സിലെ സെർച്ച് ക്വറികൾക്ക് അനുസരിച്ച് റീട്ടെയിലർമാർക്കും ബ്രാൻഡുകൾക്കും പരസ്യങ്ങൾ നൽകാൻ സാധിക്കുന്ന രീതിയിലായിരിക്കും ഇത് പ്രവർത്തിക്കുക. ഈ വർഷംതന്നെ ഐഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലും വെബ് പ്ലാറ്റ്‌ഫോമുകളിലും ആപ്പിൾ മാപ്‌സിൽ പരസ്യങ്ങൾ ലഭ്യമായേക്കും. Content Highlights: Apple's WWDC 2026 will kick off on June 8, focusing on major AI advancements and the introduction of search-based advertisements within Apple Maps to boost service revenue. Published: 24 Mar 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർമിതബുദ്ധിയിൽ ഇനി എന്ത് ചെയ്യും? ആപ്പിൾ വാർഷിക ഡെവലപ്പർ ക… | Boolokam