നിർമിതബുദ്ധിയെ ജുഡീഷ്യൽ ഓഫീസർമാർ ഭയപ്പെടേണ്ട -സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

നിർമിതബുദ്ധിയെ ജുഡീഷ്യൽ ഓഫീസർമാർ ഭയപ്പെടേണ്ട -സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ബെംഗളൂരു : നിർമിതബുദ്ധിയെ ജുഡീഷ്യൽ ഓഫീസർമാർ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജുഡീഷ്യറിയിൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം അതിന്റെ പരിമിതികളെപ്പറ്റിയുള്ള ധാരണയും ഉണ്ടായിരിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. To advertise here, കർണാടക ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ 22-ാമത് ദ്വിവത്സര സംസ്ഥാന സമ്മേളനത്തിൽ, കൃത്രിമബുദ്ധിയുടെ കാലത്ത് ജുഡീഷ്യറിയുടെ പുനർവിചിന്തനം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സാങ്കേതികവിദ്യയെ ഒന്നിനും പകരംവെക്കാനല്ല, സഹായത്തിനായാണ് ഉപയോഗിക്കേണ്ടതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, നീതിന്യായ പ്രക്രിയയിൽ നിർമിതബുദ്ധിയെ സ്വീകരിക്കുന്നത് അതിന്റെ പ്രശ്നങ്ങൾക്കൂടി കണക്കിലെടുത്തുകൊണ്ടാകണമെന്നു പറഞ്ഞു. കാര്യക്ഷമത വർധിപ്പിക്കുന്നതിന് അതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾത്തന്നെ മനുഷ്യബുദ്ധി, അനുഭവം, ഭരണഘടനാപരമായ മനസ്സാക്ഷി എന്നിവയെ തള്ളിക്കളയരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ ആവിർഭാവം ജുഡീഷ്യറിക്ക് ഗണ്യമായ അവസരങ്ങളും ഗുരുതരമായ വെല്ലുവിളികളും ഒരേപോലെ നൽകുന്നതായും പറഞ്ഞു. നിയമഗവേഷണത്തിൽ സഹായിക്കാനും കേസ് മാനേജ്‌മെന്റ് കാര്യക്ഷമമാക്കാനും വലിയ അളവിൽ ഡേറ്റ സംഘടിപ്പിക്കാനും അതുവഴി കാര്യക്ഷമത വർധിപ്പിക്കാനും നിർമിതബുദ്ധിക്ക് കഴിയും. പരിശീലനത്തിലൂടെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഇതിനെ നല്ലരീതിയിൽ ഉപയോഗപ്പെടുത്താനാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ, സുപ്രീംകോടതി ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു തുടങ്ങിയവർ പങ്കെടുത്തു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർമിതബുദ്ധിയെ ജുഡീഷ്യൽ ഓഫീസർമാർ ഭയപ്പെടേണ്ട -സുപ്രീംകോടതി… | Boolokam