മൂവി ഡെസ്ക് Last Updated: 25 March 2026, 08:03 PM IST മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, മിഥുൻ മാനുവൽ തോമസ് | ഫോട്ടോ: സാജൻ വി. നമ്പ്യാർ\ മാതൃഭൂമി, Instagram ആ ട് 3 എന്ന ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയതിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസിനെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. ആട് 3 നേടിയ വിജയം കാണുമ്പോൾ തനിക്ക് ഒട്ടും അദ്ഭുതം തോന്നുന്നില്ലെന്നും ഈ വിജയം താൻ പ്രതീക്ഷിച്ചിരുന്നെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മിഥുൻ മാനുവലിന്റെ അടുത്ത ചിത്രത്തിനായി താൻ കാത്തിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ആട് 3യുടെ 101 കോടി ആഗോള കളക്ഷൻ നേടിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞത്. To advertise here, "ഇതൊരു വ്യക്തിപരമായ നേട്ടമാണ്! മിഥുൻ, എന്തു വലിയ വിജയമാണിത്! എനിക്കിതിൽ ഒട്ടും അദ്ഭുതമില്ല! നീ കുറെ കാലം മുൻപേ പറഞ്ഞ കാര്യം, ദാ ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു!!! നിന്റെ ആത്മവിശ്വാസവും ഈ ഭ്രാന്തും ഇതിനെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്! മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമ, അതും നിലവിലുള്ള ഒരു ഫ്രാഞ്ചൈസിയുമായി ചേർത്ത് അവതരിപ്പിച്ച് എല്ലാ സ്റ്റീരിയോടൈപ്പുകളും നീ തകർത്തിരിക്കുന്നു. ഈ സിനിമ ഒരുക്കിയതിന് വലിയ നന്ദി! ഹൃദയം നിറഞ്ഞ ആശംസകൾ! നിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു, കാരണം അത് നിന്റെ കരിയറിലെ ഏറ്റവും മികച്ചതായിരിക്കും എന്ന് എനിക്കുറപ്പാണ്."– ഉണ്ണി മുകുന്ദൻ കുറിച്ചു. പോസ്റ്റിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ എന്നിവരെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട് ഉണ്ണി. ഉണ്ണി മുകുന്ദന്റെ കുറിപ്പിന് മിഥുൻ മാനുവലും പ്രതികരണവുമായെത്തിയിട്ടുണ്ട്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ 'ആട് 3' വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്'. Content Highlights: Actor Unni Mukundan shared an emotional post celebrating the 101-crore global gross of Aadu 3, praising director Midhun Manuel Thomas for successfully blending a time-travel concept with the iconic Shaji Pappan franchise. Published: 25 Mar 2026, 08:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീ വർഷങ്ങൾക്കുമുൻപ് പറഞ്ഞ കാര്യം ഇതാ യാഥാർത്ഥ്യമായിരിക്കുന്നു; ആട് 3യെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ
M
MathrubhumiSource Link
about 2 months ago