നീതി തേടി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പോലീസ് അധിക്ഷേപിച്ചതായി പരാതി

നീതി തേടി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പോലീസ് അധിക്ഷേപിച്ചതായി പരാതി

തിരുവനന്തപുരം: നീതി തേടി പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പോലീസ് അധിക്ഷേപിച്ചതായി പരാതി. പാറശ്ശാല ജനമൈത്രി പോലീസ് സ്റ്റേഷനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. രാത്രിയിൽ പരാതി നൽകാനെത്തിയ സ്ത്രീയെ പരാതി കേൾക്കാൻ തയ്യാറാകാതെ വനിത പോലീസ് മടക്കി അയച്ചെന്നാണ് ആക്ഷേപം. To advertise here, നിരന്തരം ഫോണിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ വരികയും അസഭ്യസംഭാഷണവും ഭീഷണിയും നേരിടേണ്ടി വന്നതോടെയാണ് വീട്ടമ്മ പോലീസ് സ്റ്റേഷനിലെത്തിയത്. ഫോൺ ഓഫ് ചെയ്തുവയ്ക്കുകയോ നമ്പർ ബ്ലോക്ക് ചെയ്യുകയോ ചെയ്താൽ പോരെ എന്ന് ചോദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥ തികച്ചും മോശമായാണ് തന്നോട് പെരുമാറിയതെന്ന് ഇവർ പറയുന്നു. പരാതി നൽകാനെത്തിയപ്പോൾ‍ വെള്ളപേപ്പർ കൈവശം കൊണ്ടുവന്നില്ലെന്ന് പറഞ്ഞായിരുന്നു വനിതാ പോലീസുകാരി തന്നോട് ആദ്യം തട്ടിക്കയറിയതെന്ന് വീട്ടമ്മ പറയുന്നു. പേപ്പറും പേനയും സ്റ്റേഷനിൽ നിന്ന് തരാൻ സാധിക്കില്ലെന്നും വേണമെങ്കിൽ പുറത്തുനിന്നും വാങ്ങിക്കൊണ്ടു വരാനും പോലീസുകാരി പറഞ്ഞു. പേപ്പറും പേനയും ഇല്ലെങ്കിൽ വീട്ടിലേക്ക് തന്നെ മടങ്ങിപോകാനും ഇവർ പറഞ്ഞതായി വീട്ടമ്മ ആരോപിക്കുന്നു. പിന്നീട് മറ്റൊരു ഉദ്യോഗസ്ഥനെത്തിയാണ് പരാതി എഴുതി വാങ്ങിയതെന്നും ഇവർ പറഞ്ഞു. വകുപ്പ് തലമേധാവിക്കും വനിതാ കമ്മീഷനും ഇവർ പരാതി നൽകി. അതേസമയം, ഇത്തരത്തിലൊരു സംഭവം സ്റ്റേഷനിലുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. Published: 20 Apr 2026, 06:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീതി തേടി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പോലീസ് അധിക്ഷേപിച്ചതാ… | Boolokam