50 വർഷങ്ങൾക്കുശേഷം മനുഷ്യരെ വഹിച്ച് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെട്ട ആർട്ടെമിസ് പേടകത്തിൽനിന്ന് പകർത്തിയ ഭൂമിയുടെ അതിമനോഹര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. പൂർണവൃത്തത്തിൽ തിളങ്ങുന്ന നമ്മുടെ നീലഗ്രഹത്തിന്റെ മനോഹാരിത അതിമനോഹരമായി പകർത്തിയെടുത്തിട്ടുണ്ട് ആർട്ടെമിസ് 2 സഞ്ചാരികൾ. To advertise here, “ലോകമേ, സുപ്രഭാതം! നമ്മുടെ മാതൃഗ്രഹത്തിന്റെ അതിമനോഹരമായ പുതിയ ഹൈ-റെസലൂഷൻ ചിത്രങ്ങൾ ലഭിച്ചിരിക്കുന്നു; ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള തങ്ങളുടെ യാത്ര തുടരുന്നതിനിടെ ഓറിയോൺ കാപ്‌സ്യൂളിന്റെ ജാലകത്തിലൂടെ പുറകിലേക്ക് നോക്കുമ്പോൾ കാണുന്ന ദൃശ്യമാണിത്. നമ്മുടെ ഭൂമിയെ നീലയും തവിട്ടും നിറഞ്ഞ മനോഹരമായ വർണക്കൂട്ടുകളാൽ തിളങ്ങുന്ന ഒരു സമ്പൂർണരൂപമായി കാണുന്നു. അന്തരീക്ഷത്തിൽ ഒരു പച്ച ധ്രുവദീപ്തി പോലും പ്രകാശം പരത്തുന്നുണ്ട്. നമ്മുടെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള യാത്ര നടത്തുമ്പോൾ നാമെല്ലാവരും ഒത്തുചേർന്ന് അത് കാണുകയാണ്.” - നാസ കുറിച്ചു. അപ്പോളോ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന ഗുണമേന്മയുള്ള ചിത്രങ്ങളാണ് ആർട്ടെമിസ് ദൗത്യത്തിലൂടെ പുറത്തുവരുന്നത്. അപ്പോളോ ദൗത്യത്തിൽനിന്ന് ആർട്ടെമിസിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്; ചന്ദ്രന്റെ ഉയർന്ന ഗുണമേന്മയുള്ള ബഹിരാകാശ ദൃശ്യങ്ങൾ പകർത്താൻ ആർട്ടെമിസ് 2 ദൗത്യസംഘങ്ങൾക്ക് സാധിക്കും. ചന്ദ്രനിൽ ഇറങ്ങിയാലും കൂടുതൽ മികവുറ്റ ചിത്രങ്ങൾ പ്രതീക്ഷിക്കാം. Content Highlights: NASA's Artemis 2 mission has released spectacular high-resolution images of Earth, showcasing the planet's vibrant blue and brown hues and a green aurora as the crew journeys toward the moon. Published: 03 Apr 2026, 09:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീലയിൽ തിളങ്ങി മനോഹര ഭൂമി, ഗുഡ് മോണിങ് പറഞ്ഞ് നാസ | ആർട്ടെമിസ് 2 പകർത്തിയ ചിത്രങ്ങൾ
M
MathrubhumiSource Link
about 1 month ago