നീലേശ്വരം മേൽപ്പാത ജനകീയ സമരം 28-ാം ദിവസം

നീലേശ്വരം മേൽപ്പാത ജനകീയ സമരം 28-ാം ദിവസം

നീലേശ്വരം : നീലേശ്വരം പാലം മുതൽ പോലീസ് സ്റ്റേഷൻ വരെ മേൽപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ സമരം 27 ദിവസം പിന്നിട്ടു. വിവിധ സംഘടനകൾ പിന്തുണയുമായി ദിവസവും സമരപ്പന്തലിലെത്തുന്നുണ്ട്. പടന്നക്കാട് ഷട്ടിൽ ബാഡ്മിൻറൻ ക്ലബ്, നീലേശ്വരം തേർവയൽ വെസ്റ്റ് റെസിഡൻറ്‌സ് അസോസിയേഷൻ, ഉബുണ്ടു അമിറ്റി ക്ലബ് നീലേശ്വരം, ഇന്നർവീൽ ക്ലബ് ഓഫ് നീലേശ്വരം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും സമരപ്പന്തലിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ടി. സത്യൻ, കെ. അശോകൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, വി. അരുൺകുമാർ, വി.വി. രാമചന്ദ്രൻ, ഡോ. സുരേഖ രാമകൃഷ്ണൻ, ജയന്തി ജയരാജ്, ഡോ. സീമ, ഡോ. സുമരമേഷ്, ജനകീയ സമരസമിതി പ്രവർത്തകരായ ശ്രീനാഥ് ശശി, ഡി. രാജൻ, രാജു രാമൂട്ടി, ഗോപിനാഥൻ മുതിരക്കാൽ, പി. രമേശൻ നായർ തുടങ്ങിയവർ സംസാരിച്ചു. To advertise here, Published: 20 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീലേശ്വരം മേൽപ്പാത ജനകീയ സമരം 28-ാം ദിവസം — Mathrubhumi | B… | Boolokam